നീറ്റ്- നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷ അംഗങ്ങള്‍

നീറ്റ് – നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷ അംഗങ്ങൾ. ഇരുസഭകളിലും പ്രതിപക്ഷ എംപിമാർ നോട്ടീസ് നല്‍കി. രാജ്യത്തെ പ്രതിപക്ഷം യുവാക്കൾക്കൊപ്പമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് വേണ്ടി വിഷയം ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്. അതേസമയം, അടിയന്തര പ്രമേഷം അനുവദിക്കാനാവില്ലെന്ന് സ്പീക്കർ സഭയിൽ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണിവരെ നിര്‍ത്തിവച്ചു. രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെ വിഷയം അവതരിപ്പിച്ചു. അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യാനാവില്ലെന്ന് രാജ്യസഭാ ചെയര്‍മാന്‍ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും 12 മണിവരെ പിരിഞ്ഞു.

Also Read: പൊതുപരീക്ഷ നടത്തിപ്പ്: കേന്ദ്രസർക്കാർ കരാർ നൽകിയതിൽ വലിയ വീഴ്‌ച; വിഷയം സഭയിൽ ഉന്നയിച്ച് ഇന്ത്യ സഖ്യം

അതേസമയം, ഗുജറാത്ത് ഗോദ്രയിൽ ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് ജയ് ജനറാം സ്കൂളിലെ മൂന്നു വിദ്യാർത്ഥികളുടെ മൊഴി രേഖപെടുത്തി. വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും മൊഴി എടുത്തു. ഇതുവരെ 6 പേരാണ് ഗോദ്രയിൽ അറസ്റ്റിലായത്. ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ എൻടിഎയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട് സിബി ഐ. ചോദ്യ പേപ്പർ അച്ചടിയിലും പരീക്ഷ കേന്ദ്രങ്ങളുടെ ചുമതലയിലുമുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് സിബിഐ വിവരങ്ങൾ തേടും.

Also Read: ‘പ്രവാസി ക്ഷേമത്തിന് മാറിമാറി വന്ന കേന്ദ്രസർക്കാറുകൾ ഒന്നും ചെയ്തിട്ടില്ല’: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News