മല്ലികാർജുൻ ഖാർഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നതിൽ ഇന്ത്യ മുന്നണിയിൽ ഭിന്നത. ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും അതൃപ്തി എന്നാണ് സൂചന. അതേസമയം പ്രധാനമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി അറിയിച്ചു.
Also Read: കെ സുധാകരൻ കാവിവത്കരണത്തിന് കൂട്ടുനിൽക്കുന്നു: ഗോവിന്ദൻ മാസ്റ്റർ
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നേരത്തെ നിതീഷ് കുമാറിന്റെ പേര് ആര്‍ജെഡിയും ജെഡിയുവും നിര്‍ദേശിച്ചിരുന്നു. ലാലു പ്രസാദ് യാദവിനും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നില്ല. പിന്നാലെയാണ് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജ്ജുൻ ഖാർഗെ വരണമെന്ന അഭിപ്രായം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മുന്നോട്ടുവച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിന്തുണച്ചു. എന്നാൽ എല്ലാ നേതാക്കളും ഈ അഭിപ്രായം അംഗീകരിക്കാൻ തയ്യാറായിട്ടില്ല.
Also Read: എസ്എഫ്ഐ ബാനർ നീക്കാനുള്ള വി.സിയുടെ നിർദേശം തള്ളി സിൻഡിക്കേറ്റ് മെമ്പർമാർ
ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും ഖാർഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉയർത്തി കൊണ്ട് വരുന്നതിൽ കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന. അതൃപ്തി വ്യക്തമാക്കി ഇരു നേതാക്കളും യോഗം അവസാനിക്കാൻ പോലും കാത്തുനിൽക്കാതെ മടങ്ങിയിരുന്നു. അതേ സമയം പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും ആദ്യം തെരഞ്ഞെടുപ്പ് വിജയിക്കുകയാണ് ലക്ഷ്യമെന്നും സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here