വോട്ടെണ്ണലിൽ സുതാര്യത വേണം; തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് ആശങ്ക അറിയിച്ച് ഇന്ത്യ സഖ്യം നേതാക്കൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ സുതാര്യത വേണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യനേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതടക്കമുളള കാര്യങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ സംശയങ്ങളും ആശങ്കകളും തെരഞ്ഞെടുപ്പ് കമ്മിഷനെ നേരില്‍ കണ്ട് അറിയിച്ചു. അതേസമയം മാധ്യങ്ങള്‍ പുറത്തുവിട്ടത് എക്‌സിറ്റ് പോളുകളല്ലെന്നും മോദി മീഡിയ പോള്‍ ആണെന്ന് രാഹുല്‍ഗാന്ധി പരിഹസിച്ചു.

Also Read: 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം; ആര്‍ബിഐ നിലവറകളിലേക്ക് എത്തിയത് കോടികളുടെ സ്വര്‍ണം

വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍കണ്ട് ആശങ്ക അറിയിച്ചു. വോട്ടെണ്ണല്‍ സുതാര്യതയോടെ നടത്തണമെന്ന് സഖ്യ നേതാക്കള്‍ ആവശ്യപ്പെട്ടു. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും ചിത്രീകരിക്കണം. കണ്‍ട്രോള്‍ യൂണിറ്റിലെ വോട്ടിംഗ് മെഷീനിലെ തിയതികളും സമയവും രേഖപ്പെടുത്തണം. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണുന്ന രീതി തുടരണം. പല തവണ വോട്ടിംഗ് യന്ത്രം എണ്ണിയ ശേഷം പോസ്റ്റല്‍ ബാലറ്റ് എണ്ണിയ സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

Also Read: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും; പുതിയ അധ്യയനവർഷം മാറ്റങ്ങളുടേതാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, മനു അഭിഷേക് സിംഗ്വ്, ഡി രാജ, എഎപി മന്ത്രി കൈലാഷ് ഗെലോട്ട് അടക്കം പ്രതിപക്ഷ നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. അതിനിടെ എന്‍ഡിഎയ്ക്ക് വന്‍ ഭൂരിപക്ഷം നല്‍കിയ എക്‌സിറ്റ് പോളുകളെ പരിഹസിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തി. ഇത് എക്‌സിറ്റ് പോള്‍ എല്ല മോദി മീഡിയ പോള്‍ ആണെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരിഹാസം. വോട്ടെണ്ണലിന് മുന്നോടിയായി ഐസിസിയില്‍ രാഹുല്‍ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ലോക്‌സഭാ സ്ഥാനാര്‍ത്ഥികളും പിസിസി അധ്യക്ഷന്മാരും നിയമസഭാ കക്ഷി നേതാക്കളും ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News