ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കം

ഇന്ത്യ മുന്നണിയിലെ ലോക്സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം. ആദ്യ ചർച്ച ജെഡിയു, കോൺഗ്രസ് പാർട്ടികൾ തമ്മിലാണ്. അതേസമയം, മുന്നണിയുടെ കൺവീനർ ആരാകണമെന്നതിൽ തർക്കം തുടരുകയാണ്. മുന്നണിയുടെ കൺവീനർ ആരാകണമെന്ന തർക്കം നിലനിൽക്കേ സീറ്റ്‌ വിഭജനവും പ്രതിസന്ധിയിലാണ്.

Also Read: ആദിത്യ എൽ 1 ലെ കേരളത്തിന്റെ കൈയ്യൊപ്പ്; പ്രശംസിച്ച് മന്ത്രി പി രാജീവ്

കോൺഗ്രസും ആം ആദ്മി പാർട്ടിയും പഞ്ചാബിലും ഹരിയാനയിലും എളുപ്പത്തിൽ വിട്ടുവീഴ്ചക്ക് തയാറാവില്ല. അവകാശവാദം ഉന്നയിക്കുന്ന സീറ്റുകളുടെ പട്ടിക എ എ പി കൈമാറും. ദില്ലിയിൽ ഏഴിൽ നാല് സീറ്റുകൾ വേണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു. പഞ്ചാബിലെ 13 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഇരു പാർട്ടികളിലെയും സംസ്ഥാന നേതൃത്വങ്ങൾ ഒരുപോലെ പറയുന്നത്.

Also Read: ദില്ലിയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, പിടിയിലായ പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ

കൺവീനർ സ്ഥാനത്തെ പറ്റി പാർട്ടികൾ തമ്മിലുള്ള തർക്കവും തുടരുകയാണ്. അതേ സമയം ബീഹാറിലും തടസങ്ങൾ മുന്നിലുണ്ട് . നാല് സീറ്റുകൾ നൽകാമെന്ന ജെഡിയു നിർദേശം കോൺഗ്രസ് തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജെ. ഡിയു കോൺഗ്രസ് ചർച്ച ദില്ലിയിൽ മുകുൾ വസ്നിക്കിന്റെ വസതിയിൽ നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News