മോദിക്കെതിരെ പ്രതിരോധക്കടൽ തീർത്ത് ഇന്ത്യ സഖ്യം; ശക്തി പ്രകടനമായി ദില്ലി രാം ലീല മൈതാനിയിലെ മഹാറാലി

തെരഞ്ഞെടുപ്പിന് മുൻപേ ഇന്ത്യ സഖ്യത്തിൻ്റെ ശക്തി പ്രകടനമായി ദില്ലി രാം ലീല മൈതാനിയിലെ മഹാറാലി. നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ ഉയർത്തിയത്. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിൽ മോദി മാച്ച് ഫിക്സിങ് നടത്തുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കെജ്‌രിവാളിന്റെ സന്ദേശം അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാൾ വായിച്ചു.

Also Read: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനെ കുറിച്ച് അറിവില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇന്ത്യ സഖ്യം യാഥാർത്ഥ്യമായ ശേഷം മുഴുവൻ പ്രതിപക്ഷ പാർട്ടികളും പങ്കെടുക്കുന്ന ആദ്യ മഹാറാലിക്ക് ദില്ലി രാം ലീല മൈതാനം സാക്ഷിയായി. അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ്, ആദായ നികുതി വകുപ്പിൻ്റെ വേട്ടയാടൽ അടക്കമുള്ള വിഷയങ്ങൾക്ക് എതിരായിരുന്നു മഹാറാലി.. അറസ്റ്റിൽ ആയ കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ, ഹേമന്ത് സോരന്റെ ഭാര്യ കല്പന സോരൻ എന്നിവരും റാലിയുടെ ഭാഗമായി…അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം ഭാര്യ സുനിത കെജ്രിവാൾ വായിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെജ്രിവാൾ നൽകിയ ആറ് വാഗ്ദാനങ്ങളടങ്ങിയ സന്ദേശമാണ് സുനിത വായിച്ചത്. കെജ്രിവാൾ രാജി വയ്ക്ക്ണോ എന്ന സുനിതയുടെ ചോദ്യത്തിന് വേണ്ട എന്നായിരുന്നു ജനക്കൂട്ടത്തിന്റെ മറുപടി.

Also Read: ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരും ഉടന്‍ മറയ്ക്കണം: നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇന്ത്യയെ രക്ഷിക്കാൻ ബിജെപിയെ പുറത്താക്കണം എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഐപിഎല്ലിലേതിന് സമാനമായി തിരഞ്ഞെടുപ്പിൽ മാച്ച് ഫിക്സിങ് നടത്താൻ ശ്രമിക്കുന്ന മോദി പ്രതിപക്ഷം മത്സരിക്കാത്ത തിരഞ്ഞെടുപ്പാണ് ആഗ്രഹിക്കുന്നതെന്നും വിമർശിച്ചു. 400 കടക്കുമെന്ന് പറയുന്ന ബിജെപി പ്രതിപക്ഷ നേതാക്കളെ ഭയക്കുന്നതെന്തിനെന്ന് എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ് ചോദിച്ചു. സോണിയ ഗാന്ധി, മല്ലിക്കാർജ്ജുൻ ഖാർഗേ, ശരത് പവാർ, ഉദ്ദവ് താക്കരെ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെല്ലാം റാലിയുടെ ഭാഗമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News