പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് യോഗം. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾക്കിടയിലെ സീറ്റ് വിഭജനം, മുന്നണിയുടെ ദർശനരേഖ എന്നിവയടക്കമുളള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. നിയമസഭ തെരഞ്ഞെടുപ്പുകൾ മൂലംനിർത്തിവച്ചിരുന്ന യോഗം 3 മാസത്തെ ഇടവേളയ്ക്കു ശേഷമാണു വീണ്ടും ചേരുന്നത്.
Also read:പാർലമെന്റ് ആക്രമണം; മെറ്റയിൽനിന്ന് വിവരങ്ങൾ തേടി ദില്ലി പൊലീസ്
നിയമസഭ തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ തോറ്റതോടെ പ്രതിപക്ഷ നിരയിൽ കോൺഗ്രസിന്റെ നേതൃസ്ഥാനം മമത ബാനർജി, അരവിന്ദ് കേജ്‍രിവാൾ, അഖിലേഷ് യാദവ് അടക്കമുള്ളവർ ചോദ്യം ചെയ്യുമോ എന്നതാണ് ഉറ്റ് നോക്കുന്നത്. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്നാണു മറ്റു കക്ഷികളുടെ നിലപാട്. ഇന്ത്യ മുന്നണിയുടെ നാലാം യോഗമാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here