ജഗദീപ് ധന്‍ഖറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി

jagdeep-dhankar

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. അതിനിടെ, അദാനി- സോറോസ് വിഷയത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിച്ചു.

ഭരണമുന്നണിക്ക് അനുകൂലമായി പക്ഷപാതപരമായി പെരുമാറുന്ന രാജ്യസഭാധ്യക്ഷന്റെ നടപടി ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഭരണഘടനയുടെ 67 (ബി) അനുച്ഛേദപ്രകാരമാണ് ജഗദീപ് ധന്‍ഖറിനെതിരെ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ ഒപ്പുവച്ച അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടീസ് കൈമാറിയതായും എഴുപതിലധികം പ്രതിപക്ഷ എംപിമാര്‍ ഒപ്പുവച്ചതായും ജയറാം രമേശ് എംപി ട്വീറ്റ് ചെയ്തു.

Read Also: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെഎം തിവാരി അന്തരിച്ചു; അന്ത്യാഭിവാദ്യം അർപ്പിച്ച് പൊളിറ്റ് ബ്യൂറോ

യുഎസ് വ്യവസായി ജോര്‍ജ് സോറോസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നുവെന്ന ബിജെപിയുടെ ആക്ഷേപം ധന്‍ഖര്‍ ഏറ്റെടുക്കുക കൂടി ചെയ്തതോടെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്. ജെ പി നദ്ദയ്ക്കും കിരണ്‍ റിജിജുവിനും അടക്കം ബിജെപി അംഗങ്ങള്‍ക്ക് യഥേഷ്ടം സമയം അനുവദിക്കുന്ന രാജ്യസഭാധ്യക്ഷന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് സമയം അനുവദിക്കുന്നില്ല. ഇന്നും സോറോസ്, അദാനി വിഷയത്തില്‍ വലിയ വാക്പോരാണ് ഭരണ-പ്രതിപക്ഷത്ത് നിന്നും ഉണ്ടായത്.

അദാനി, സോറോസ് വിഷയങ്ങള്‍ ലോക്സഭയിലും പ്രതിപക്ഷം ഉയര്‍ത്തിയതോടെ ഒരു തവണ നിര്‍ത്തിവച്ച സഭ നാളത്തേക്ക് പിരിയുകയായിരുന്നു. അദാനി വിഷയം ഉയര്‍ത്തിക്കാട്ടി ഇന്നും പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തി. അദാനി- മോദി ബാന്ധവം പതിപ്പിച്ച കറുത്ത ബാഗുമായായിരുന്നു പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News