കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മഹാറാലി പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. ദില്ലി രാം ലീല മൈതാനിയില്‍ മാര്‍ച്ച് 31ന് മഹാറാലി നടത്തും. ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിനുള്ള ആഹ്വാനമായിരിക്കും മഹാറാലിയെന്ന് ഇന്ത്യ സഖ്യ നേതാക്കള്‍ അറിയിച്ചു.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടിയെ ശക്തമായി പ്രതിരോധിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യാ സഖ്യം. പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ സഖ്യ നേതാക്കള്‍ ആരോപിച്ചു. രാജ്യത്ത് നരേന്ദ്രമോദിയുടെ ഏകാധിപത്യമാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന നീക്കത്തിനെതിരെ ഇന്ത്യാ സഖ്യം ദില്ലിയില്‍ മഹാറാലി സംഘടിപ്പിക്കുമെന്ന് എഎപി നേതാവും ദില്ലി മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു. രാം ലീല മൈതാനിയില്‍ ഞായറാഴ്ച നടക്കുന്ന റാലിയില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: എൻഡിഎ യിൽ തമ്മിലടി; തുഷാർ വെള്ളാപ്പള്ളിയുടെ കൺവെൻഷനിൽ പി സി ജോർജിന് ക്ഷണമില്ല
മാര്‍ച്ച് 31ന് നടക്കുന്നത് വെറും രാഷ്ട്രീയ റാലി മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിനുള്ള ആഹ്വാനമായിരിക്കുമെന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി പറഞ്ഞു. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സിപിഐഎം നേതാവ് രാജീവ് കന്‍വര്‍, സൗരവ് ഭരദ്വാജ്, അദിഷി മെര്‍ലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here