മണിപ്പൂർ കലാപം: പ്രതിഷേധ സമരവുമായി ഇന്ത്യാ മുന്നണി; സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനാണ് ബിജെപി ശ്രമമെന്ന് പ്രകാശ് കാരാട്ട്

മണിപ്പൂരിൽ തുടരുന്ന വംശീയ കലാപം അവസാനിക്കാനാകാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കുത്തിയിരിപ്പ് സമരവുമായി ഇന്ത്യാ മുന്നണി. ദില്ലി ജന്തർ മന്ദിരിൽ നടന്ന പ്രതിഷേധ സമരത്തിൽ ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടി നേതാക്കൾ പങ്കെടുത്തു. ഒന്നരവർഷക്കാലമായിട്ടും മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വിമർശിച്ചു.

മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടർന്നിട്ടും കേന്ദ്രസർക്കാർ മൗനം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ത്യ മുന്നണി ജന്തർ മന്ദിറിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്. മണിപ്പൂരിൽ നിന്നുൾപ്പെടെയുള്ള ഇന്ത്യാ സംഖ്യ പാർട്ടി നേതാക്കൾ പ്ലക്കാർഡുകളുയർത്തി മുദ്രാവാക്യം വിളികളുമായി പ്രതിഷേധത്തിൽ അണിനിരന്നു.

also read; ജസ്റ്റിസ് എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗം; ചീഫ് ജസ്റ്റിസിന് കത്തയച്ച് സിപിഐഎം പിബി അംഗം ബൃന്ദാ കാരാട്ട്

ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ മണിപ്പൂരിൽ അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും സമാധാനം പുനസ്ഥാപിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാത്തതിനെയും ഇന്ത്യാ മുണണി ചോദ്യംചെയ്തു. ഒന്നരവർഷത്തിനിടെ സ്ത്രീകളും കുട്ടികളും ആക്രമണത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അതേസമയം സംസ്ഥാന കേന്ദ്ര സർക്കാരുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വംശീയ കലാപം ആളിക്കത്തിക്കുകയാണന്ന നേതാക്കൾ ചൂണ്ടിക്കാണിച്ചു. മണിപ്പൂരിൽ കലാപം അവസാനിപ്പിക്കുന്നതിന് പകരം സംസ്ഥാനത്തെ വിഭജിക്കുകയാണെന്ന് സിപിഐഎം പോളിറ്റ ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു.

also read; കരുതലും കൈത്താങ്ങും: 50 ശതമാനത്തിൽ അധികം പരാതികൾക്ക് പരിഹാരം കണ്ടെന്ന് മന്ത്രി വീണാ ജോർജ്

മണിപ്പൂരിലെ ഇന്ത്യാ സഖ്യത്തിന്റെ കൺവീനറും മണിപ്പൂർ സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ ക്ഷേത്രിമായും സാന്റ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ, കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ തുടങ്ങി നിരവധിപ്പേർ പ്രതിഷേധത്തിന്റെ ഭാഗമായി. അതിനിടെ മണിപ്പുർ കലാപത്തിൽ കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ സ്വത്തുക്കളുടെ സ്ഥിതിവിവര കണക്ക് ഹാജരാക്കാൻ മണിപ്പൂർ സർക്കാരിന് കോടതി നിർദേശം നൽകി. സ്വത്തുക്കളുടെ എല്ലാ വിശദാംശങ്ങളും മുദ്രവച്ച കവറിൽ ലഭ്യമാക്കണമെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ പോളിസിറ്റർ ജനറലിനോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടങ്ങിയ ബഞ്ച് നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here