പൊതുപരീക്ഷ നടത്തിപ്പ്: കേന്ദ്രസർക്കാർ കരാർ നൽകിയതിൽ വലിയ വീഴ്‌ച; വിഷയം സഭയിൽ ഉന്നയിച്ച് ഇന്ത്യ സഖ്യം

loksabha

പൊതുപരീക്ഷ നടത്തിപ്പിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച സഭയിൽ ഉന്നയിച്ച് ഇന്ത്യ സഖ്യം. ഇരു സഭകളിലും നീറ്റ് പരീക്ഷാക്രമക്കേട് വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആഴശ്യപ്പെട്ടു. പരീക്ഷ നടത്തിപ്പിൽ വലിയ വീഛായാണുണ്ടായത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പരീക്ഷ നടത്തിപ്പിന്റെ കരാർ കേന്ദ്രം നൽകിയത്. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വിഷയം ലോക്സഭയിൽ ഉന്നയിച്ചു.

Also Read: ‘പ്രവാസി ക്ഷേമത്തിന് മാറിമാറി വന്ന കേന്ദ്രസർക്കാറുകൾ ഒന്നും ചെയ്തിട്ടില്ല’: മന്ത്രി എം ബി രാജേഷ്

പ്രതിപക്ഷ സഖ്യ കക്ഷികൾ പ്രത്യേക ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. അതേസമയം രാജ്യത്തെ അടിസ്ഥാന കാര്യങ്ങളിൽ പോലും ക്രമക്കേട് നടക്കുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മോദി സർക്കിരിന്റെ പത്ത് വർഷത്തെ അഴിമതിയും അനാസ്ഥയുമാണ് ദില്ലി എയർ പോട്ടിലെ സംഭവത്തിലൂടെ വെളിവാകന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

Also Read: വയനാട്ടിൽ 6 മാസത്തിനിടെ സൈബർ ക്രൈം പൊലീസ് തീർപ്പാക്കിയത് 367 പരാതികൾ; വിവിധ പരാതികളിൽ എട്ട് ലക്ഷത്തോളം രൂപ പരാതിക്കാർക്ക് തിരിച്ചു പിടിച്ചു നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News