കോൺഗ്രസിന്റെ വാശി തീർന്നില്ല; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സീറ്റ് വിഭജനം അന്തിമമാക്കാന്‍ കഴിയാതെ ഇന്ത്യാ സഖ്യം

കോണ്‍ഗ്രസിന്റെ പിടിവാശിയില്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സീറ്റ് വിഭജനം അന്തിമമാക്കാന്‍ കഴിയാതെ ഇന്ത്യാ സഖ്യം. ജാര്‍ഖണ്ഡില്‍ ഏഏഴ് സീറ്റുകള്‍ വേണമെന്ന ആര്‍ജെഡിയുടെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാത്തതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. മഹാരാഷ്ട്രയില്‍ വിദര്‍ഭ മേഖലകളില്‍ കൂടുതല്‍ സീറ്റ് നല്‍കണമെന്ന ആവശ്യത്തില്‍ ഉദ്ധവ് താക്കറെ ശിവസേന വിഭാഗവും അതൃപ്തിയിലാണ്. അതിനിടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ജാര്‍ഖണ്ഡിലെ ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമായി.

Also Read; ‘കല്യാണം കഴിക്കാൻ ഒറ്റ ദിവസം മതി, നാളെയിങ്ങ് വന്ന് ജോലിക്ക് കേറിയേക്കണം…’: വിവാഹത്തിന് ജീവനക്കാരന് ഒരു ദിവസത്തെ ലീവ് അനുവദിച്ച സിഇഒക്കെതിരെ വിമർശനം

ജാര്‍ഖണ്ഡില്‍ 31 സീറ്റുകളില്‍ കോണ്‍ഗ്രസും 50 സീറ്റുകളില്‍ ജെഎംഎം എന്നാണ് ധാരണ. ഇതില്‍ ജെഎംഎം ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ് ആര്‍ജെഡിക്കും സീറ്റുകള്‍ വിട്ടുനല്‍കണം. എന്നാല്‍ ആര്‍ജെഡി ആവശ്യപ്പെടുന്ന ഏഴ് സീറ്റുകള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതോടെ അതൃപ്തി പ്രകടമാക്കിയ ആര്‍ജെഡി വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഹരിയാനയിലെ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊളളാതെ സീറ്റുകള്‍ക്കായി പിടിവാശി പിടിക്കുകയാണ് കോണ്‍ഗ്രസെന്ന് സിപിഐഎം കുറ്റപ്പെടുത്തി.

ഹരിയാനയിലും ബിജെപിക്കെതിരായ മഹാവികാസ് അഘാഡി സഖ്യത്തിലും കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. വിദര്‍ഭ മേഖലകളില്‍ കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യമാണ് ഉദ്ധവ് താക്കറെ ശിവസേന വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. തര്‍ക്കം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും സ്ഥാനാര്‍ത്ഥി പട്ടിക വൈകുകയാണ്. ബിജെപിയുടെ നേതൃത്വത്തിലുളള മഹായുതി സഖ്യത്തിലും അതൃപ്തി ശക്തമാണ്.

Also Read; പാലക്കാട് യുഡിഎഫിൽ പൊട്ടിത്തെറി, മണ്ഡലം കൺവെൻഷനിൽ നിന്ന് നാഷണൽ ജനതാദളിനെ ഒഴിവാക്കി; സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജോൺ ജോൺ

സഖ്യകക്ഷികളായ ശിവസേനയും എന്‍സിപിയുമായി ചില സീറ്റുകളില്‍ കൂടിയാലോചനകള്‍ നടന്നില്ല എന്ന വിമര്‍ശനമാണ് ബിജെപിക്കെതിരെയുളളത്. ജാര്‍ഖണ്ഡിലാകട്ടെ 66 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്ത് വന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ലൂയിസ് മറാന്‍ഡി പാര്‍ട്ടി വിട്ട് ജെഎംഎമ്മില്‍ ചേര്‍ന്നു. കുനാല്‍ സാരംഗിയും ബിജെപിയില്‍ നിന്ന് രാജിവെച്ച് ജെഎംഎമ്മിലേക്ക് മടങ്ങി. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News