ഝാർഖണ്ഡിൽ ആധികാരിക വിജയവുമായി ഇന്ത്യാ സഖ്യം, മാറ്റേകി സിപിഐഎംഎൽ സ്ഥാനാർഥിയുടെ വിജയവും

ഝാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഇന്ത്യാ സഖ്യത്തിന് മാറ്റ് കൂട്ടി സിന്ധ്രി മണ്ഡലത്തിലെ സിപിഐഎംഎൽ സ്ഥാനാർഥി ചന്ദ്രദിയോ മഹതോയുടെ വിജയം. 3,448 വോട്ടുകൾക്കാണ് സിപിഐഎംഎൽ സ്ഥാനാർഥി സിന്ധ്രി മണ്ഡലത്തിൽ വിജയിച്ചത്. ബിജെപിയുടെ താരാ ദേവിയെ പരാജയപ്പെടുത്തിയായിരുന്നു വിജയം. ഝാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമായ ജെഎംഎം 57 സീറ്റിലാണ് വിജയിച്ചിട്ടുള്ളത്.

ALSO READ: വിജയ് മല്ല്യയെ പോലെ ഗൗതം അദാനിയും രാജ്യം വിടുമോ? ചർച്ചയായി ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കുറിപ്പ്

എൻഡിഎ സഖ്യം ഇവിടെ 23 സീറ്റുകളിൽ വിജയിച്ചു. അതേസമയം, എൻഡിഎ സഖ്യകക്ഷിയായ എ.ജെ.എസ്.യു തെരഞ്ഞെടുപ്പിൽ സംപൂജ്യരായത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴി തുറന്നിട്ടുള്ളത്. 10 സീറ്റുകളിലായിരുന്നു എ.ജെ.എസ്.യു ഝാർഖണ്ഡിൽ മൽസരിച്ചിരുന്നത്. ഝാർഖണ്ഡിലെ ദുംക മണ്ഡലത്തിൽ നിന്നും മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ സഹോദരൻ ബസന്ത് സോറൻ ജയിച്ചു. ബിജെപിയുടെ സുനിൽ സോറനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. 14,588 വോട്ടുകൾക്കായിരുന്നു വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News