അടുത്ത പത്തു ദിവസത്തിനുള്ളില്‍ ദില്ലിയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികള്‍ യോഗം ചേരും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമാണ് പ്രധാന അജണ്ട. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് സീറ്റ് വിഭജനം കുറച്ച് ബുദ്ധിമുട്ടായിരിക്കും. രാജസ്ഥാനിലും ഛത്തിസ്ഗഡിലും അധികാരം നിലനിര്‍ത്താന്‍ കഴിയാതെ പോയ കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാനും കഴിഞ്ഞില്ല.
ALSO READ: വയനാട്ടിലെ കടുവയെ വെടിവെയ്ക്കാന്‍ ഉത്തരവ്; ആവശ്യമെങ്കില്‍ വെടിവെച്ച് കൊല്ലാം
അതേസമയം മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ കോണ്‍ഗ്രസ് പരിഹരിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളായ അഖിലേഷ് യാദവ്, നിതീഷ് കുമാര്‍, മമതാ ബാനര്‍ജി എന്നിവര്‍ പങ്കെടുക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കഴിഞ്ഞ ആഴ്ച നടക്കേണ്ട ഇന്ത്യ സഖ്യത്തിന്റെ യോഗം മാറ്റിവച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here