രാജ്യത്തെ പൊതു പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യ സഖ്യ വിദ്യാർത്ഥി സംഘടനകൾ. എല്ലാ സംസ്ഥാനങ്ങളിലും സർവകലാശാലകളിലും നാളെ പ്രതിഷേധം സംഘടിപ്പിക്കും. ദില്ലിയിൽ പ്രതിഷേധം ജന്തർമന്തറിൽ നടക്കും. എൻ ടി എ നിരോധിക്കണം, നിറ്റ് യുജി പരീക്ഷ വീണ്ടും നടത്തണം, വിദ്യാഭ്യാസ മന്ത്രി രാജിവക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. നാളെ ഇന്ത്യ സഖ്യ വിദ്യാർത്ഥി സംഘടനകൾ പാർലമെന്റ് മാർച്ച് നടത്തും.
Also Read: സീറ്റുണ്ട്; പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ ഇന്നു മുതല്‍
അതേസമയം, നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നുള്ള സൂചനകൾ കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നൽകിയത്.. ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. നീറ്റ് നെറ്റ് ചോദ്യപേപ്പർ ചോർച്ചുകളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നിലനിന്ന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. ഓഗസ്റ്റിൽ പരീക്ഷ നടത്താനാണ് സാധ്യത.പരീക്ഷ ഓൺലൈനായി നടത്താനുള്ള നീക്കങ്ങൾ സർക്കാർ നടത്തുന്നുണ്ട്.
അതിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യപ്രതി സഞ്ജീവ് മുഖിക്കായി സിബിഐ തിരച്ചിൽ ഊർജിതമാക്കി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, കൂടാതെ മറ്റ് ചില സംസ്ഥാനങ്ങളിലും ഇയാളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചോദ്യപേപ്പേർ ചോർച്ച സംഘങ്ങൾ ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്ത് വരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here