നീറ്റ് പരീക്ഷ അട്ടിമറിയിൽ പ്രതിഷേധിച്ച് ഇന്ത്യ സഖ്യ യുവജനസംഘടകൾ

AA RAHIM M P

നീറ്റ് പരീക്ഷ അട്ടിമറിയിൽ പ്രതിഷേധിച്ച് ഇന്ത്യ സഖ്യ യുവജനസംഘടകൾ. ദില്ലി ജന്തർ മന്ദിരിൽ നടന്ന പ്രതിഷേധത്തിൽ നീറ്റിൽ പുനപരീക്ഷ നടത്തണമെന്നും എ ടി എ യെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുകയെന്ന ആര്‍ എസ് എസിന്റെ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് എ എ റഹീം എം പി വിമര്‍ശിച്ചു.

Also read:വ്യായാമം ചെയ്യാൻ മടി കാണിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

നീറ്റ് പരീക്ഷക്രമക്കേടില്‍ രാജ്യത്തൊട്ടാകെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യാ സഖ്യ യുവജനസംഘടനകള്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ചത്. ദില്ലി ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ ഡിവൈഎഫ്ഐ, എഐവൈഎഫ്, യുത്ത് കോണ്‍ഗ്രസ്, യുവജന്‍ സഭാ തുടങ്ങി നിരവധി യുവജനസംഘടനകളാണ് അണിനിരന്നത്. നീറ്റില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെ കണ്ടെത്തിയിട്ടും എന്‍ ടി എ എന്ന പരീക്ഷ നടത്തിപ്പ് ഏജന്‍സിയെ പിരിച്ചു വിടാത്ത കേന്ദ്ര സര്‍ക്കാരിനെതിരെയായ താക്കീതായി പ്രതിഷേധം മാറി.

നീറ്റ് പുരീക്ഷ റദ്ദാക്കുക, എന്‍ ടി എ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയ സമരത്തില്‍ നൂറണക്കിന് യുവജനങ്ങളും വിദ്യാര്‍ത്ഥികളും അണിനിരന്നു. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ഭാവി ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി മാപ്പര്‍ഹിക്കാത്ത മഹാ അപരാദമാണെന്നും പരീക്ഷ നടത്തിപ്പ് ചുമതല സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റും രാജ്യസഭാംഗവുമായ എ എ റഹീം പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുകയെന്ന ആര്‍ എസ് എസിന്റെ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും റഹീം വിമര്‍ശിച്ചു.

Also read:വഞ്ചനയുടെ ഗുണഭോക്താക്കളെ കണ്ടെത്താനാകുമോ? നീറ്റ് പരീക്ഷ ക്രമക്കേടിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി

യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ്, എ.ഐ.വൈ.എഫ് ദേശീയ പ്രസിഡന്റ് സുഖ്ജിന്ദര്‍ മഹേസരി, കേരളാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ തുടങ്ങിവരും പ്രതിഷേധത്തിന്റെ ഭാഗമായി. നീറ്റ് വിഷയത്തില്‍ നടപടിയെടുക്കാത്ത് പക്ഷം പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് പ്രതിപക്ഷ യുവജനസംഘടനകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News