രണ്ടാം ട്വന്റി20 മത്സരത്തിന് ഒരുങ്ങി ഇന്ത്യയും ഓസ്‌ട്രേലിയയും

ക്രിക്കറ്റ് ആരാധകരെ ആവേശത്തില്‍ ആഴ്ത്തിക്കൊണ്ട് നാളെ ടീം ഇന്ത്യയും ടീം ഓസ്‌ട്രേലിയും ഗ്രൗണ്ടില്‍ ഇറങ്ങും. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഇരു ടീമുകളും മത്സരം നടക്കുന്ന കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് സ്റ്റേഡിയത്തില്‍ പ്രാക്ടീസിന് ഇറങ്ങി. മാത്യു വെയ്ഡിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീമും, സൂര്യ കുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയും മികച്ച ഫോമിലാണ്.

Also Read: കേന്ദ്രഗവണ്‍മെന്റ് കേരളത്തോട് പകപോക്കുകയാണ്: മുഖ്യമന്ത്രി

ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലുമണിവരെ ഓസ്‌ട്രേലിയന്‍ ടീമിന്റെയും, വൈകിട്ട് 5 മണിമുതല്‍ 8 വരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തി. നാളെ രാത്രി 7 ന് നടക്കുന്ന മത്സരത്തിന് സ്‌പോര്‍ട്‌സ് ഹബ്ബ് പൂര്‍ണ സജ്ജമായി. മഴ മാറി നിന്നാല്‍ ഞായറാഴ്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആവേശലഹരിയില്‍ ആകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News