സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ബിജെപിയും ഇന്ത്യ മുന്നണിയും

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും.. നിതീഷ് കുമാരിനെയും ടിഡിപി അധ്യക്ഷന്‍ ചന്ദ്ര ബാബു നായിഡുവിനേയും ഒപ്പം നിറ്ത്താനുള്ള ശ്രമത്തിലാണ് ബിജെപി.. ഇന്ന് നടക്കുന്നഎന്‍ഡിഎ യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുക്കും. ജെഡിഎസ് നേതാവ് എച് ഡി കുമാരസ്വാമിയോടും ദില്ലിയില്‍ എത്താന്‍ അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്.

ALSO READ:  ബിഹാറിൽ നിന്ന് ഇടത് എംപിമാർ പാർലമെന്റിലേക്ക്

അതേ സമയം മറുഭാഗത്തു ഇന്ത്യ മുന്നണിയും ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ഇന്ത്യ മുന്നണി നേതാക്കള്‍ യോഗം ചേരും..നിതീഷ് കുമാര്‍, ചന്ദ്ര ബാബു നായിഡു, എന്നിവരെ ഒപ്പം കൂട്ടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്..ശരത് പവാര്‍ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിരുന്നു..മമത ബാനര്‍ജിയും നിതീഷ് കുമാറിനേ ഒപ്പം കൂട്ടണമെന്ന നിലപാടിലാണ്..എന്നാല്‍ ഇന്ത്യ മുന്നണി ചര്‍ച്ചകള്‍ക്ക് മുന്നേ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കാനാണ് ബിജെപി തീരുമാനം.. ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരുന്നുണ്ട്.. ഇതിന് പിന്നാലെ രാഷ്ട്രപതിയെ കണ്ടേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration