ഇന്ത്യയെ പരാജയപ്പെടുത്തി യുഎഇയും ന്യൂസിലാന്‍ഡിനെതിരെ ജയിച്ച് ഒമാനും; ആറ് ഓവര്‍ ടൂര്‍ണമെന്റില്‍ വമ്പന്‍മാര്‍ക്ക് തിരിച്ചടി

hongkong-sixes

ആറ് ഓവര്‍ മാത്രമുള്ള ഹോങ്കോങ് ഇന്റര്‍നാഷണല്‍ സിക്‌സസില്‍ യുഎഇയോട് ഇന്ത്യയും ഒമാനോട് ന്യൂസിലാന്‍ഡും പരാജയപ്പെട്ടു. ഒരു റണ്ണിനാണ് യുഎഇയുടെ വിജയം. ആറ് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് യുഎഇ നേടിയിരുന്നു.

വിരമിച്ച താരങ്ങളുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാൻ സാധിച്ചു. പത്ത് ബോളില്‍ 42 റണ്‍സെടുത്ത ഖാലിദ് ഷായാണ് കളിയിലെ താരം. സഹൂര്‍ ഖാന്‍ 11 ബോളില്‍ 37 റണ്‍സെടുത്തു. ഇന്ത്യയുടെ സ്റ്റുവര്‍ട്ട് ബിന്നി മൂന്ന് വിക്കറ്റെടുത്തു.

Read Also: ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറി; രണ്ടാം ദിനം തുടക്കം ഗംഭീരമാക്കി പന്ത്

ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ 10 ബോളില്‍ 43 റണ്‍സെടുത്തു. സ്റ്റുവര്‍ട്ട് ബിന്നി 11 ബോളില്‍ 44 റണ്‍സ് അടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എടുത്തപ്പോള്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 95ല്‍ ഒതുങ്ങി. എട്ട് റണ്‍സിനാണ് ഒമാന്റെ ജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News