കാനഡയോട് കടുപ്പിച്ച് ഇന്ത്യ; തെളിവുതന്നേ തീരൂ… ഖലിസ്ഥാനികളെ വെറുതെവിടാന്‍ പാടില്ല

ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ രാജ്യത്തിനെതിരെ അനാവശ്യമായി കുറ്റം ആരോപിക്കാന്‍ കഴിയില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഓര്‍മിപ്പിച്ച് ഇന്ത്യ. കൃത്യമായ തെളിവുകള്‍ മുന്നില്‍വച്ചിട്ട് വേണം രാഷ്ട്രീയപരമായ നിര്‍ദേശങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കാനെന്നും ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്.

ALSO READ:  വീട്ടുമുറ്റത്ത് കസേരയിൽ മരിച്ച നിലയിൽ വയോധികൻ; ആളുകൾ തിരിച്ചറിഞ്ഞത് മൂന്ന് ദിവസങ്ങൾക്ക് ശേഷം

2023 ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ ഭീകരന്‍ നിജ്ജാര്‍ കൊല്ലപ്പെട്ടത്. ഈ കേസ് അന്വേഷിക്കുന്ന ആര്‍സിഎംപി എന്ന ഏജന്‍സിയും കനേഡിയന്‍ പ്രധാനമന്ത്രിയും ഉന്നയിക്കുന്ന ആരോപണങ്ങളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ പ്രതികരണം. അന്വേഷണ ഏജന്‍സികളുടെ നടപടിക്രമങ്ങള്‍ക്കിടയില്‍ രാഷ്ട്രീയപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന നിയമവിരുദ്ധമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ALSO READ: പെണ്‍കുട്ടികള്‍ക്ക്‌ വാള്‍ വിതരണം ചെയ്‌ത്‌ ബിജെപി നേതാവ്‌; സംഭവം ബിഹാറില്‍

ഖലിസ്ഥാനി വോട്ട് ബാങ്കിനായി ഇന്ത്യയെ വിമര്‍ശിക്കുന്ന നിലപാടാണ് പലപ്പോഴും നിജ്ജാര്‍ കൊലപാതകത്തില്‍ ജസ്റ്റിന്‍ ട്രൂഡോ സ്വീകരിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജ്യമാണ് കാനഡ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News