കാനഡയ്ക്ക് അന്ത്യശാസനവുമായി ഇന്ത്യ; 40 നയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് ആവശ്യം

കാനഡയ്ക്ക് അന്ത്യശാസനവുമായി ഇന്ത്യ. 40 നയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഖലിസ്ഥാന്‍ വാദി ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ആരംഭിച്ച ഉഭയകക്ഷി തര്‍ക്കം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ് ഈ അന്ത്യശാസനം.

Also Read : അതിനെ ന്യായീകരിക്കേണ്ടതില്ല; ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

ഈ മാസം 10നകം നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് കാനഡയ്ക്ക് ഇന്ത്യ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇല്ലെങ്കില്‍ അവരുടെ നയതന്ത്ര പരിരക്ഷ റദ്ദാക്കും. കാനഡയിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഇരട്ടിയോളമാണ് ഇന്ത്യയിലുള്ള കനേഡിയന്‍ ഉദ്യോഗസ്ഥരെന്നും ഇതില്‍ മാറ്റം വേണമെന്നും വിദേശ കാര്യ വക്താവ് നേരത്തേ പറഞ്ഞിരുന്നു.

62 കനേഡിയന്‍ നയത്രന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയിലുള്ളത്. ഇവരില്‍ വലിയ ശതമാനത്തെ തിരിക്കെ വിളിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കും. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യം കാനഡ അനൗദ്യോഗിക ചര്‍ച്ചകളില്‍ ഉന്നയിച്ചിരുന്നു.

Also Read : പലപ്പോഴും പട്ടിണികിടക്കും; ഉപ്പ് ഒഴിവാക്കി; ശ്രീദേവിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി ബോണി കപൂര്‍

എന്നാല്‍ ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇന്ത്യ. വിസ സേവനങ്ങളിലടക്കം കുറവ് വരുന്നത് കാനഡയിലുള്ള ഇന്ത്യന്‍ വംശജരുടെയും ബന്ധുക്കളുടെയും യാത്ര അടക്കം മോശമായി ബാധിക്കും. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമന്ന ആവശ്യം അമേരിക്ക ആവര്‍ത്തിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News