ഇന്ത്യ ഓസ്‌ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് അഡ്ലെയ്ഡിൽ ആരംഭിക്കുകയാണ്. ബോർഡർ-ഗാവസ്കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിന് ഇറങ്ങുമ്പോൾ പിങ്ക് പന്തിലാണ് പരീക്ഷണം. പിങ്ക് പന്ത് ഉപയോഗിച്ചുള്ള ഇന്ത്യയുടെ അഞ്ചാമത്തെ കളിയാണ് അഡ്ലെയിഡിലേത്. പെർത്തിൽ തുടങ്ങി വെച്ചത് തുടരനാണ് ഇന്ത്യ അഡ്ലെയിഡിലേക്കെത്തുന്നത്.
ഇന്ത്യൻ സമയം രാവിലെ 9.30നാണ് കളി ആരംഭിക്കുന്നത്. വിദേശത്ത് ആകെ ഒരു പിങ്ക് ടെസ്റ്റ് മത്സരമേ ഇന്ത്യ ഇതിനുമുമ്പ് കളിച്ചിട്ടുള്ളൂ അതും ഓസ്ട്രേലിയക്കെതിരെയാണ്. അത് ഒരു നടുക്കുന്ന ഓർമയാണ് ഇന്ത്യൻ ടീമിന്. അന്ന് ഓസ്‌ട്രേലിയക്കെതിരെ 36 റൺസിനാണ് ഇന്ത്യ പുറത്തായത്. എട്ട് വിക്കറ്റിന്റെ തോൽവിയാണ് കൊഹ്ലിക്കും കൂട്ടർക്കും അന്ന് ഏറ്റുവാങ്ങേണ്ടി വന്നത്.
Also Read: പ്രധാന താരമില്ലാതെ ഓസീസ്; ഇന്ത്യക്ക് എതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു
പെർത്തിൽ 295 റണ്ണിനായിരുന്നു ഇന്ത്യയുടെ ജയം ആദ്യ ഇന്നിങ്സിൽ ബാറ്റിങ് നിര പരാജയപ്പെട്ടപ്പോൾ ബൗളർമാർ മിടുക്കുകാട്ടി. രണ്ടാം ഇന്നിങ്സിൽ ബാറ്റർമാർ താളംകണ്ടെത്തിയതോടെ വമ്പൻ ജയം കൈവന്നു. ക്യാപ്റ്റൻ രോഹിത് ശർമ തിരിച്ചെത്തുന്നതാണ് ശ്രദ്ധേയകാര്യം. മുൻനിര ബാറ്റർ ശുഭ്മാൻ ഗില്ലും ഇന്ന് കളിക്കും. ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറേലും പകരം പുറത്തിരിക്കും.
ഓപ്പണർമാരായി യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലും തുടരുമെന്ന് രോഹിത് വ്യക്തമാക്കി. അഞ്ചാംനമ്പറിലായിരിക്കും ക്യാപ്റ്റൻ കളിക്കുക. ഏറെക്കാലത്തിനുശേഷമാണ് രോഹിത് ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറിനിൽക്കുന്നത്.
Also Read: ബ്രിസ്‌ബേണില്‍ നാണക്കേട്; ഇന്ത്യന്‍ വനിതകള്‍ 100ന് കൂടാരം കയറി, നിഷ്പ്രയാസം കങ്കാരുക്കള്‍
പേസർ ജോഷ് ഹാസെൽവുഡ് ഇല്ലാതെയാണ് ഓസീസ് ടീം ഇറങ്ങുന്നത്. പകരക്കാരനായെത്തുന്നത് സ്കോട് ബോളൻഡാണ്.
ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, രോഹിത് ശർമ, ഋഷഭ് പന്ത്, വാഷിങ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയൻ ടീം: ഉസ്‌മാൻ ഖവാജ, നതാൻ മക്സ്വിനി. മാർണസ് ലബുഷെയ്ൻ, സ്‌റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചെൽ മാർഷ്, അലെക്‌സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചെൽ സ്‌റ്റാർക്, നതാൻ ലോൺ, സ്കോട് ബോളൻഡ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here