2024 -25ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മത്സരത്തിനായി ഇന്ത്യയും ഓസ്‌ട്രേലിയും ഒരുങ്ങി. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച, നവംബര്‍ 22ന് ആരംഭിക്കും. ഇരുടീമുകള്‍ക്കും നിര്‍ണായകമായ മത്സരങ്ങള്‍ക്കായി പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ സജ്ജീകരങ്ങളെല്ലാം പൂര്‍ത്തിയായി.
ALSO READ: സൗരോര്‍ജ്ജ വിതരണ കരാർ; ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കുറ്റപത്രം
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇക്കഴിഞ്ഞ മത്സരങ്ങളിലെല്ലാം വമ്പന്‍ പോരാട്ടമാണ് കാഴ്ചവെച്ചത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ 2018-19, 2020 – 21 വര്‍ഷങ്ങളിലെ മത്സരങ്ങളില്‍ രണ്ട് ചരിത്രനേട്ടങ്ങളാണ് സ്വന്തമാക്കിയത്.
അതേസമയം 2014-15ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര സ്വന്തമാക്കിയ ശേഷം ഇതുവരെ, പരമ്പര നേടാനാവാത്ത ഓസ്‌ട്രേലിയ പത്തുവര്‍ഷമായുള്ള കാത്തിരിപ്പ് പൂര്‍ത്തീകരിക്കാനുള്ള കാത്തിരിപ്പിലാണ്.
ALSO READ: എഐ ഉപയോഗിച്ചുള്ള യൂറിൻ പരിശോധനയിലൂടെ; ശ്വാസകോശത്തിലെ അണുബാധ നേരത്തെ അറിയാം
ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ്‌സ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനത്തുള്ള വമ്പന്മാര്‍ ഏറ്റുമുട്ടുന്നത് ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇരുടീമുകളിലെയും വമ്പന്‍ താരങ്ങളുടെ സൂപ്പര്‍ പ്രകടനമാകും കാണാനാവുക എന്ന പ്രതീക്ഷയിലാണ് സ്‌പോട്‌സ് പ്രേമികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here