കമ്മിന്‍സേ… ഇവിടെയുമുണ്ട് ചുണക്കുട്ടികള്‍! ഇന്ത്യന്‍ പേസ് മാന്ത്രികത്തില്‍ കുരുങ്ങി ഓസ്‌ട്രേലിയ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ ആദ്യ ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ പേസില്‍ വട്ടംകറങ്ങുകയിരിക്കുകയാണ് ഓസ്‌ട്രേലിയ. ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്. 150 റണ്‍സിന് പുറത്തായ ഇന്ത്യയില്‍ നിന്നും വമ്പന്‍ തിരിച്ചടിയാണ് ഓസ്‌ട്രേലിയ നേരിട്ടത്. ഇനി 83 റണ്‍സ് കൂടി നേടിയാലെ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിക്കു. ബൗളിംഗിലെ ഇന്ത്യന്‍ മികവ് വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ഇന്ന് പെര്‍ത്തില്‍ കണ്ടത്.

ALSO READ: ഫുട്‌ബോളിനിടെ തര്‍ക്കം; 12കാരന് നേരെ തോക്ക് ചൂണ്ടി ബിസിനസുകാരന്‍

ആദ്യ ടെസ്റ്റിലെ താല്‍കാലിക നായകനായ ജസ്പ്രീത് ബുമ്ര മുന്നില്‍ നിന്ന് നയിക്കുന്ന കാഴ്ചയാണ് ആരാധകരെ കാത്തിരുന്നത്. ബുമ്ര നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കി. 19 റണ്‍സ് നേടിയ അലക്‌സ് കാരിയും ആറു റണ്‍സ് നേടിയ സ്റ്റാര്‍ക്ക് എന്നിവരാണ് നിലവില്‍ ക്രീസിലുണ്ടായിരുന്നത്. പത്ത് റണ്‍സ് നേടിയ ഓസീസ് ഓപ്പണര്‍ മക്‌സ്വീനി ആദ്യം മടങ്ങി. പിന്നാലെ ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത് എന്നിവരും ഔട്ടായി. സ്മിത്ത് ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ഖവാജ എട്ട് റണ്‍സ് നേടിയാണ് മടങ്ങിയത്. സ്മിത്തിനെ ബുമ്ര പുറത്താക്കിയപ്പോള്‍ ട്രാവിസ് ഹെഡിനെ റാണയും മിച്ചല്‍ മാര്‍ഷിനെ മുഹമ്മദ് സിറാജും മടക്കി അയച്ചു. 52 റണ്‍സ് നേടിയ മര്‍നസ് ലാബുഷെയ്‌നെ സിറാജ് പുറത്താക്കിയപ്പോള്‍ ഏഴാം വിക്കറ്റായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മടങ്ങി.

ALSO READ: നിജ്ജാർ വധത്തെക്കുറിച്ച് മോദിക്കും, ജയശങ്കറിനും അറിയില്ല; മാധ്യമറിപ്പോർട്ടുകൾ തള്ളി കാനഡ സർക്കാർ

ടോസ് നേടി ബാറ്റിംഗ് തിഞ്ഞൈടുത്ത് ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഓസീസ് പേസ് നിരയ്ക്ക് മുന്നില്‍ വീണപ്പോള്‍ പകച്ച ആരാധകര്‍ക്ക് തിരിച്ചും പേസിലൂടെ ആവേശം പകര്‍ന്നിരിക്കുകയാണ് ടീം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here