ലോകകപ്പിൽ ഇന്ന് ഇന്ത്യ-ഓസീസ് കിരീടപ്പോരാട്ടം

ലോകകപ്പിൽ ഇന്ന് ഇന്ത്യ ഓസീസ് ഫൈനൽ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. 1983ലും 2011ലും കപ്പെടുത്ത ഇന്ത്യ വളരെയധികം പ്രതീക്ഷകളോടെയാണ് മത്സരത്തിലേക്ക് കടക്കുന്നത്. എന്നാൽ അഞ്ച് ലോക കിരീടങ്ങൾ സ്വന്തമാക്കിയ ഓസ്‌ട്രേലിയയോട് പൊരുതുന്നതിലെ ആശങ്കയും ക്രിക്കറ്റ് ആരാധകർക്കുണ്ട്. 2013ലെ ചാംപ്യൻസ് ട്രോഫിക്ക് ശേഷം മറ്റൊരു ഐഐസി ടൂര്‍ണമെന്റിൽ ജയം നേടുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ലോകകപ്പിന് തയാറെടുക്കുന്നത്.

ALSO READ: അദ്ദേഹത്തിന് വേണ്ടി കൂടി ഈ ലോകകപ്പ് നേടണം; ദ്രാവിഡിനെ പുകഴ്ത്തി രോഹിത് ശര്‍മ

ടൂർണമെന്റിൽ കളിച്ച പത്ത് മത്സരങ്ങളിലും മിന്നുന്ന വിജയുമായാണ് ഇന്ത്യ ഫൈനൽ മത്സരത്തിലേക്കടുക്കുന്നത്. തങ്ങൾ നേരത്തേയും ലോകകപ്പ് ജയിച്ചിട്ടുണ്ടെന്നും മികച്ച രീതിയിലാണ് ടീം മുന്നേറുന്നതെന്നുമുള്ള ആത്മവിശ്വാസം ഓസീസ് ക്യാപ്റ്റന്റെ വാക്കുകളിലുണ്ട്. അതേസമയം തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസീസിനെതിരെ ആറ് വിക്കറ്റ് ജയം നേടാനായതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്.

ALSO READ: ലോകകപ്പിലെ മികച്ച താരമാകാന്‍ മത്സരം ഇന്ത്യക്കാര്‍ തമ്മില്‍; രോഹിത്തും, കോഹ്ലിയും, ഷമിയും, ബുംറയും പട്ടികയില്‍

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇത് 20 വർഷത്തെ കാത്തിരിപ്പ് കൂടിയാണ്. ഇത്തവണ നീലപ്പടയെ ഇന്ത്യൻ മണ്ണ് തുണയ്ക്കുമോ എന്ന് കണ്ടുതന്നെ അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News