ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ടി20; ടീമുകൾ തിരുവനന്തപുരത്തെത്തി

ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്തെത്തി. നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടക്കും. ഞായറാഴ്ച്ചയാണ് മത്സരം നടക്കുക. നാലാമത്തെ അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നത്.

ALSO READ: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ പി ഗോവിന്ദപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണി വരെ ഓസ്‌ട്രേലിയന്‍ ടീമും അഞ്ച് മണി മുതല്‍ എട്ട് മണി വരെ ടീം ഇന്ത്യയും സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും.

അടുത്തിടെ ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായിരുന്നു. ഹയാത്ത് റീജന്‍സിയിൽ ഇന്ത്യക്കും ഓസീസിന് വിവാന്ത ബൈ താജിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്.ഞായറാഴ്ചത്തെ രണ്ടാം ട്വന്റി 20 കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഇന്ത്യ, ഓസീസ് ടീമുകള്‍ അടുത്ത മത്സരത്തിനായി ഗുവാഹത്തിയിലേക്ക് പോകും.

ALSO READ: ഗാസയിൽ സമ്പൂർണ വെടിനിർത്തലാണ് വേണ്ടതെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News