കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ മികച്ച സ്‌കോര്‍ സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ മൂന്നു മുന്‍നിര താരങ്ങളും അര്‍ധ സെഞ്ച്വറി നേടി 235 റണ്‍സാണ് അടിച്ചു കൂട്ടിയത്. നാലുവിക്കറ്റ് നഷ്ടത്തില്‍ മികച്ച സ്‌കോറാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ നല്‍കിയ തുടക്കം മുതല്‍ അങ്ങോട്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. പവര്‍പ്ലേയില്‍ ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി നേടി. രണ്ട് സിക്‌സറും ഒമ്പത് ഫോറുമടക്കം 53 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.
പിന്നാലെ ഒന്നിച്ച ഋതുരാജ് ഗെയ്ക്വാദ് – ഇഷാന്‍ കിഷന്‍ സഖ്യത്തിന് തുടക്ക ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. എന്നാല്‍ പന്ത്രണ്ടാം ഓവറില്‍ അവര്‍ തിരിച്ചടിച്ചു. അടിച്ചുതകര്‍ത്ത കിഷനെ ഹാഫ് സെഞ്ച്വറി തികഞ്ഞതിന് പിന്നാലെ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് പുറത്താക്കി. നാലു സിക്‌സും മൂന്നു ഫോറുമടക്കമാണ് കിഷന്‍ 50 തികച്ചത്. 43 പന്തുകള്‍ നേരിട്ട ഋതുരാജ് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 58 റണ്‍സെടുത്തു. അതേസമയം ക്യാപ്റ്റന്‍ സൂര്യകുമാര്‍ 10 പന്തില്‍ 19 റണ്‍സുമായി മടങ്ങി. റിങ്കു സിംഗിന്റെ വെടിക്കെട്ട് പ്രകടനത്തോടെ സ്‌കോര്‍ 222 കടന്നു. നാലു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 31 റണ്‍സെടുത്ത റിങ്കു പുറത്താകാതെ നിന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here