പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. 295 റണ്‍സിന്റെ ചരിത്ര ജയമാണ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇരു ഇന്നിങ്‌സുകളിലുമായി എട്ട് വിക്കറ്റ് സ്വന്തമാക്കിയ ബുംറയാണ് വിജയത്തില്‍ നിര്‍ണായകമായത്. ബുംറയാണ് കളിയിലെ താരം. സ്കോര്‍- ഇന്ത്യ: 150, 487/6 ഡിക്ലയേഡ്. ഓസ്‌ട്രേലിയ: 104, 238.
ഇരു ഇന്നിങ്സുകളിലുമായി മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റെടുത്തു. പുതുമുഖ താരം ഹഷിത് റാണ നാല് വിക്കറ്റും കൊയ്തു. വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും നിതിഷ് കുമാര്‍ റെഡ്ഢി ഒന്നും വിക്കറ്റെടുത്തു. 533 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡുമായി ഇന്ത്യ മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഓപണര്‍ യശസ്വി ജയ്സ്വാളിന് പുറമെ വിരാട് കോലിയും സെഞ്ചുറി നേടിയിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍ ആണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നേടിയത്.
Read Also: സമാനതകളില്ലാത്ത റെക്കോര്‍ഡ് തോഴന്‍; പെര്‍ത്തില്‍ വിജയ നായകനാകാന്‍ ജസ്പ്രീത് ബുംറ
കോലി (100), അരങ്ങേറ്റ താരം നിതിഷ് കുമാര്‍ റെഡ്ഢി (38) എന്നിവരായിരുന്നു ഡിക്ലയര്‍ ചെയ്യുമ്പോള്‍ ക്രീസില്‍. അതേസമയം, റിഷഭ് പന്ത് നിരാശപ്പെടുത്തി. ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 161ഉം കെഎല്‍ രാഹുല്‍ 77ഉം റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ 25 റണ്‍സാണെടുത്തത്. അരങ്ങേറ്റതാരം ധ്രുവ് ജുറെലിനും തിളങ്ങാനായില്ല. നഥാന്‍ ല്യോന്‍ രണ്ട് വിക്കറ്റെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here