ഇന്ത്യ- ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് ; മികച്ച ലീഡിലേക്ക് കുതിച്ച് ഇന്ത്യ, ഗില്ലിനും പന്തിനും അർദ്ധസെഞ്ചുറി

panth gill

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച ലീഡിലേക്ക് കുതിച്ച് ഇന്ത്യ . മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ . ഇതോടെ ഇന്ത്യയുടെ ലീഡ് 432 റണ്‍സായി ഉയർന്നു.

ശുഭ്മാൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും അവസരോചിത ഇന്നിംഗ്സ് ആണ് ഇന്ത്യയ്ക്ക് ലീഡ് ഉയർത്താൻ മുതൽക്കൂട്ടായത്. ഇരുവരും അർധസെഞ്ചുറികള്‍ നേടി. ശുഭ്മാൻ ഗില്‍ 137 പന്തില്‍ 86 റണ്‍സും, ഋഷഭ് പന്ത് 108 പന്തില്‍ 82 റണ്‍സുമായി ക്രീസിലുണ്ട്.
രണ്ടാം ദിനം യശസ്വി ജയ്‌സ്വാള്‍ (10), രോഹിത് ശർമ (5), വിരാട് കോഹ്‌ലി (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ALSO READ : ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് ; ശക്തമായ നിലയിൽ ഇന്ത്യ

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനത്തിൽ ബംഗ്ലാദേശ് 149ന് പുറത്തായിരുന്നു. ജസ്പ്രീത് ബുംറയ്ക്ക് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ആകാശ് ദീപ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. 32 റൺസെടുത്ത ഷക്കീബ് അൽ ഹസൻ ആയിരുന്നു ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News