കാൺപൂരിലെ രണ്ടാം ടെസ്റ്റിൽ ജയിച്ച് ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരാമെന്ന മോഹങ്ങൾക്ക് കരിനിഴൽ വീഴ്ത്തിക്കൊണ്ട് മഴ മുന്നറിയിപ്പ്. ടെസ്റ്റിന്റെ ആദ്യ മൂന്നു ദിവസവും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഇതിനിടെ ഉത്തര്‍പ്രദേശ് പബ്ലിക് വര്‍ക്ക് വിഭാഗത്തിന്റെ കീഴിലുള്ള സ്റ്റേഡിയത്തിന്റെ ബാൽക്കണി സുരക്ഷിതമല്ലെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. സ്റ്റേഡിയത്തിന്റെ ബാൽക്കണി സി യിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാനാവില്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ടിലുള്ളത്.
Also Read: മെസ്സിയുടെ വിരമിക്കല്‍ ഇന്റര്‍ മയാമിയിലായിരിക്കില്ല; താരം ക്ലബ്ബ് വിടാനൊരുങ്ങുന്നെന്ന് സൂചന
ഈ ബാൽക്കണിയിൽ ഉൾക്കൊള്ളാനാകുന്ന എണ്ണത്തിൽ പകുതി ആളുകളയെ ഉൾക്കൊള്ളുവെന്ന് പിഡബ്ല്യുഡി അറിയിച്ചിട്ടുണ്ട്. 4,800 പേർക്ക് ഇരിക്കാവുന്ന ഈ ഭാഗത്തെ 1700 ടിക്കറ്റുകളെ വിറ്റിട്ടുള്ളൂ. നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Also Read: ഗോളടിയിൽ സെഞ്ചുറി തികച്ച്, ക്രിസ്റ്റ്യാനോ റൊണോൾഡോയ്‌ക്കൊപ്പം ഇനി എർലിങ് ഹാലൻഡും
കഴിഞ്ഞ ടെസ്റ്റിലെ മികച്ച വിജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റുപട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് മഴ കാരണം മാറ്റി വെച്ചാൽ അത് തിരിച്ചടിയാകും. ചുവന്ന കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ കാൺപൂരിലെ പിച്ച് കളി പുരോഗമിക്കുംതോറും കറുത്തനിറമായി മാറുമെന്നും ഇത് സ്പിന്നർമാരെ തുണക്കുമെന്നുമാണ് കരുതുന്നത്. ഇതോടെ സ്ലോ പിച്ചായ കാൺപൂരിൽ ഇറങ്ങുമ്പോൾ പ്ലേയിംഗ് ഇലവനിൽ ഒരു അധിക സ്പിന്നറെ കൂടി ഇന്ത്യ ഉൾപ്പെടുത്താനുള്ള സാധ്യതയേറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here