ടി-20; ഇന്ത്യ – ബംഗ്ലാദേശ് മൂന്നാം മത്സരം ഇന്ന് നടക്കും

T20

ടി-20 ക്രിക്കറ്റിൽ ഇന്ത്യ – ബംഗ്ലാദേശ് മൂന്നാം മത്സരം ഇന്ന് നടക്കും . ഹൈദരാബാദിൽ ശനിയാ‍ഴ്ച വൈകീട്ട് ഏ‍ഴിനാണ് മത്സരം . മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ന് ലീഡ് ചെയ്യുകയാണ്. മു‍ഴുവൻ മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് . സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ

ALSO READ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

അതേസമയം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയാണ് പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ മത്സരിച്ച ഭൂരിഭാഗം താരങ്ങളും കിവീസ് പരമ്പരയ്ക്കുള്ള ടീമിലും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

ബാറ്റിങ് നിരയില്‍ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവര്‍ ടീമില്‍ ഉൾപ്പെട്ടിട്ടുണ്ട്. രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരും നിരയിലുണ്ട്. പേസ് നിരയ്ക്ക് കരുത്ത് പകരാനായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ് എന്നിവരും ടീമിൽ ഇടംനേടിയിട്ടുണ്ട്. ധ്രുവ് ജുറെലും ടീമിലുണ്ട്.രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, ആകാശ് ദീപ് എന്നിവരാണ് ടീമിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News