ഡിസംബര്‍ മാസത്തില്‍ 17 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല; കേരളത്തിലെ അവധി ദിനങ്ങള്‍ ഇങ്ങനെ

bank holiday

ഡിസംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 17 ദിവസവും കേരളത്തില്‍ മാത്രം എട്ടുദിവസവും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് നവംബര്‍ മാസത്തില്‍ മൊത്തം 17 ബാങ്ക് അവധികള്‍ വരുന്നത്.

പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണ് ഈ 17 അവധികള്‍. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. എന്നാല്‍ അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ക്രിസ്മസും അടക്കം എട്ടുദിവസമാണ് ബാങ്കിന് അവധിയുള്ളൂ. ഡിസംബര്‍ 1 ഞായറാഴ്ച കടന്നുപോവുകയും ചെയ്തു.

Also Read : http://‘ഞാൻ ധോണിയോട് സംസാരിച്ചിട്ട് പത്ത് വർഷത്തിലധികമായി’; ഹർഭജൻ സിംഗിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

അവധിയും വിവരങ്ങളും അടങ്ങുന്ന പട്ടിക താഴെ:

ഡിസംബര്‍ 1: ഞായറാഴ്ച

ഡിസംബര്‍ 3: ഗോവയില്‍ അവധി ( Feast of St. Francis Xavier)

ഡിസംബര്‍ 8: ഞായറാഴ്ച

ഡിസംബര്‍ 12: മേഘാലയയില്‍ അവധി ( Pa-Togan Nengminja Sangma)

ഡിസംബര്‍ 14: രണ്ടാം ശനിയാഴ്ച

ഡിസംബര്‍ 15: ഞായറാഴ്ച

ഡിസംബര്‍ 18: മേഘാലയയില്‍ അവധി (Death Anniversary of U SoSo Tham)

ഡിസംബര്‍ 19: ഗോവയില്‍ അവധി ( Goa Liberation Day )

ഡിസംബര്‍ 22: ഞായറാഴ്ച

ഡിസംബര്‍ 24: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ്)

ഡിസംബര്‍ 25: ഇന്ത്യ മുഴുവന്‍ അവധി ( ക്രിസ്മസ്)

ഡിസംബര്‍ 26: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ് ആഘോഷം)

ഡിസംബര്‍ 27: നാഗാലാന്‍ഡില്‍ അവധി ( ക്രിസ്മസ് ആഘോഷം)

ഡിസംബര്‍ 28: നാലാം ശനിയാഴ്ച

ഡിസംബര്‍ 29: ഞായറാഴ്ച

ഡിസംബര്‍ 30: മേഘാലയയില്‍ അവധി (U Kiang Nangbah )

ഡിസംബര്‍ 31: മിസോറാമിലും സിക്കിമിലും അവധി ( New Year’s Eve/Lossong/Namsoong)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration