ബിബിസി പഞ്ചാബി ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. അമൃത് പാൽ , ഖാലിസ്ഥാൻ പ്രതിഷേധങ്ങളുടെ വാർത്തകളുടെ പശ്ചാത്തലത്തിലാണ് നടപടി.അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് വിലക്കെന്ന് ട്വിറ്റർ.
അമൃത് പാൽ സിങ് വിഷയവും സിക്ക് പ്രതിഷേധ വാർത്തകളുമായി ബന്ധപ്പെട്ടാണ്
ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ ഇന്ത്യയിൽ വിലക്കിയത്. നിയമപരമായ കാരണത്താൽ അക്കൗണ്ട് നീക്കം ചെയ്യുന്നതായാണ് സന്ദേശത്തിൽ പറയുന്നത്. അതേസമയം, അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്ന് ട്വിറ്റർ അറിയിച്ചു. നേരത്തെ പഞ്ചാബില്‍ നിന്നുള്ള നിരവധി മാധ്യമപ്രവർത്തകരുടെയും കനേഡിയൻ അധികൃതരുടെയുമടക്കം ട്വിറ്റർ അക്കൗണ്ടുകൾക്കും സമാനമായ രീതിയിൽ വിലക്കേർപ്പെടുത്തിയിരുന്നു.കനേഡിയൻ രാഷ്ട്രീയക്കാരനായ ജഗ്മീത് സിങ്, കാനഡ ആസ്ഥാനമായുള്ള കവയിത്രി രൂപി കൗർ, സന്നദ്ധ സംഘടനയായ യുണൈറ്റഡ് സിഖ് എന്നിവരുടെ അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടുന്നു.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദത്തിന് പിന്നാലെ ദില്ലിയിലെയും മുംബൈയുിലെയും ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. വലിയ വിമർശനമാണ് അന്ന് കേന്ദ്രസർക്കാർ നടപടിക്കെതിരെ ഉയർന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here