‘രോഹിത് എന്ന രോമാഞ്ചം’, പരമ്പര തൂത്തുവാരി അഫ്ഗാനെ തകർത്ത് ഇന്ത്യ, രണ്ടാം സൂപ്പർ ഓവറിലേക്ക് വരെ നീണ്ട മത്സരം

രവി ബിഷ്ണോയിയുടെ ബൌളിംഗ് മികവിൽ മൂന്നാം ടി ട്വന്റി ഐ മത്സരത്തിൽ അഫ്ഗാനിസ്താനെ തകർത്ത് പരമ്പര തൂത്തുവാരി ഇന്ത്യ. മികച്ച ബാറ്റിങ്ങിലൂടെ കളം നിറഞ്ഞു കളിച്ച രോഹിത് ശർമയും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഒപ്പം 5 ടി ട്വന്റി അന്താരാഷ്ട്ര സെഞ്ചുറികൾ നേടുന്ന ആദ്യ കളിക്കാരൻ എന്ന റെക്കോർഡും മത്സരത്തിൽ ശർമ സ്വന്തമാക്കി.

ALSO READ: മദ്യനയ അഴിമതിക്കേസ്; നാലാം തവണയും ഇ.ഡിയ്ക്ക് മുൻപിൽ ഹാജരാകാതെ കെജ്‌രിവാൾ

ഒരു നിമിഷം വിജയം കൈയ്യിൽ നിന്ന് വഴുതി പോകുമോ എന്ന് ഇന്ത്യൻ ആരാധകർ ഒന്നു ഭയന്നെങ്കിലും പതിയെ വിജയം സ്വന്തമാക്കുകയായിരുന്നു ടീം. മത്സരവും അതിനു ശേഷം നടന്ന ആദ്യ സൂപ്പർ ഓവറും ടൈ ആയതോടെ വിജയം മാത്രം ലക്ഷ്യം വെച്ച് ഇരു ടീമുകളും പോരാടി. കനത്ത പോരാട്ടത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിൽ രവി ബിഷ്ണോയിയുടെ ബൌളിംഗ് മികവിലാണ് അഫ്ഗാനിസ്താനെ ഇന്ത്യ കീഴടക്കിയത്.

ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 6 വിക്കറ്റ് നഷ്ടത്തിൽ 212 റൺസിലൊതുങ്ങിയതോടെയാണ് മത്സരം ആദ്യ സൂപ്പർ ഓവറിലേക്ക് നീണ്ടത്. അതും ടൈ ആയതോടെ രണ്ടാം സൂപ്പർ ഓവറിലേക്കും മത്സരം നീങ്ങുകയായിരുന്നു. രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യ 11 റൺസ് നേടിയപ്പോൾ 12 റൺസ് ലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാന്റെ രണ്ടു വിക്കറ്റുകളും വെറും മൂന്നു പന്തിൽ വീഴ്ത്തി ബിഷണോയ് ഇന്ത്യക്ക് ആവേശോജ്വലമായ വിജയം നേടി തന്നു.

ALSO READ: യുപിയിലെ ഹൈവേയില്‍ മൃതദേഹം; വാഹനങ്ങള്‍ കയറിയിറങ്ങി, അവശിഷ്ടങ്ങള്‍ മാറ്റാന്‍ പെടാപാട് പെട്ട് പൊലീസ്

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നുവെങ്കിലും അഞ്ചാം വിക്കറ്റിൽ ഇറങ്ങിയ രോഹിത് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു. രോഹിത് 69 പന്തിൽ നിന്ന് 121 റൺസ് നേടി പുറത്താക്കാതെ നിന്നു. ഇതോടെ രോഹിത് ക്രിക്കറ്റ് ചരിത്രത്തിൽ 5 ടി ട്വന്റി അന്താരാഷ്ട്ര സെഞ്ചുറികൾ നേടുന്ന ആദ്യ കളിക്കാരനായി തന്റെ പേര് എഴുതി ചേർത്തു. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News