ടി20 ലോകകപ്പ്; ബംഗ്ലാദേശിനെ വീഴ്ത്തി സെമി ഉറപ്പിച്ച് ഇന്ത്യ

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിലെ അമ്പത് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ. സൂപ്പര്‍ 8 പോരാട്ടത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. എന്നാല്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെട്ട ബംഗ്ലാദേശിന് 146 റണ്‍സേ നേടാന്‍ സാധിച്ചുള്ളു. നാല്‍പത് റണ്‍സ് എടുത്ത ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ മാത്രമാണ് പൊരുതിയത്.

ALSO READ:  വിമാനത്തിലെ ശൗചാലയത്തില്‍ പുകവലിച്ച യുപി സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

അതേസമയം ഇന്ത്യക്കായി പന്തെറിഞ്ഞ കുല്‍ദീപ് യാദവ് നാലോവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷകള്‍ അവസാനിച്ചു.

ALSO READ: നീറ്റ്, നെറ്റ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കണം; ഡിവൈഎഫ്‌ഐ ഹൈദരാബാദില്‍ പ്രതിഷേധിച്ചു

ബംഗ്ലാദേശിന്റെ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസും തന്‍സിദ് ഹൊസൈനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും ഇന്ത്യന്‍ ബൗളിംഗില്‍ ബംഗ്ലാദേശിന് പിടിച്ചുനില്‍ക്കാനായില്ല. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും പറത്തി 50 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk