ജെമീമ റോഡ്രിഗസ് കത്തിക്കയറിയപ്പോൾ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ.ജെമീമയുടെ ഓൾ റൗണ്ട് മികവിൽ ഇന്ത്യൻ ടീം വിജയം സ്വന്തമാക്കിയത്. 108 റണ്‍സിനായിരുന്നു ഇന്ത്യൻ ജയം. ജെമീമ 86 റൺസും നാല് വിക്കറ്റും സ്വന്തമാക്കി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമും ഒപ്പത്തിനൊപ്പമെത്തി (1-1). മഴ മുടക്കിയ ആദ്യ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 40 റണ്‍സിന് തോൽവി ഏറ്റുവാങ്ങിയിരുന്നു..
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണെടുത്തത്. 78 പന്തിൽ 86 റൺസെടുത്ത ജെമീമയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 88 പന്തിൽ 52 റൺസെടുത്തു. സ്മൃതി മന്ഥാന (36), പ്രിയ പുനിയ (7), യാസ്തിക ഭാട്ടിയ (15), ഹർലീൻ ഡിയോൾ (25), ദീപ്തി ശർമ (0), സ്നേഹ റാണ (1), അമൻജോത് കൗർ (പുറത്താകാതെ മൂന്ന്) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 35.1 ഓവറില്‍ 120 റണ്‍സിന് ഓൾ ഔട്ടായി. 3.1 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജെമീമ തന്നെയായിരുന്നു ബൗളിങ്ങിലും തിളങ്ങിയത്. ദേവിക വൈദ്യ മൂന്ന് വിക്കറ്റെടുത്തത് ജെമീമക്ക് മികച്ച പിന്തുണ നൽകി. മേഘ്ന സിങ്, ദീപ്തി ശർമ, സ്നേഹ് റാണ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here