‘ആധികാരികം, അശ്വിന്റെ അശ്വമേധം’, ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ: നേരിട്ടത് വലിയ പരാജയം

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക്‌ ജയം. ജയത്തോടെ 4-1 ന് പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ 259 റൺസിന്റെ ലീഡ് വഴങ്ങിയ ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 195 റൺസിന് പുറത്താവുകയായിരുന്നു. 128 പന്തുകൾ നേരിട്ട്‌ 84 റൺസെടുത്ത ജോ റൂട്ടാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങിയത്.

ALSO READ: കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു

100ാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്സിലെ നാലു വിക്കറ്റും രണ്ടാം ഇന്നിങ്‌സിലെ അഞ്ചും അടക്കം ആകെ 9 വിക്കറ്റുകളാണ് ആർ അശ്വിൻ സ്വന്തമാക്കിയത്. അശ്വിന് പുറമെ ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ടു വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News