ഇംഗണ്ടിനെ തകര്‍ത്തു; പരമ്പര റാഞ്ചി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1നു കൈപ്പടിയില്‍ ഒതുക്കി ഇന്ത്യ. നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. 191 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് ആകെ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സില്‍ 353 റണ്‍സെടുത്തു, ഇന്ത്യയുടെ പോരാട്ടം 307ല്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. 46 റണ്‍സ് ലീഡാണ് അവര്‍ ഒന്നാം ഇന്നിങ്സില്‍ നേടിയത്.

ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (55), ശുഭ്മാന്‍ ഗില്‍ (52 നോട്ട് ഔട്ട്) അര്‍ധ സെഞ്ച്വറി നേടി. ഗില്ലിനൊപ്പം ധ്രുവ് ജുറേലും മികവോടെ ബാറ്റ് വീശിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഒന്നാം ഇന്നിങ്സില്‍ 90 റണ്‍സെടുത്തു ടോപ് സ്‌കോററായ ജുറേല്‍ രണ്ടാം ഇന്നിങ്സില്‍ നിര്‍ണായക ഘട്ടത്തില്‍ ക്രീസിലുറച്ച് 39 റണ്‍സെടുത്തു കരുത്തു കാട്ടി.

Also Read: ഒരിക്കലെങ്കിലും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചിട്ടുണ്ടോ? എങ്കില്‍ ഇതി നിര്‍ബന്ധമായും അറിയുക

രോഹിത് ശര്‍മ 5 ഫോറും ഒരു സിക്സും സഹിതം 55 റണ്‍സെടുത്തു. സഹ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 37 റണ്‍സില്‍ മടങ്ങി. പിന്നാലെ വന്ന രജത് പടിദാറിനു തിളങ്ങാനായില്ല. താരം ആറ് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി. വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. സ്‌കോര്‍ 84ല്‍ നില്‍ക്കെയാണ് യശസ്വി മടങ്ങിയത്. 99ല്‍ രോഹിതും 100ല്‍ എത്തിയപ്പോള്‍ രജതും പുറത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News