ന്യൂസിലൻഡിനെ മൂന്ന് ഗോളിന് തകർത്തു; ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം

പാരിസ് ഒളിംപിക്സ് പുരുഷൻമാരുടെ ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയ തുടക്കം. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തകർത്താണ് ഇന്ത്യ ആദ്യ വിജയം നേടിയത്. പൂള്‍ ബിയിലെ രണ്ടാം മല്‍സരത്തില്‍ നാളെ ഇന്ത്യ അര്‍ജന്റീനയെ നേരിടും. നാലാം മിനിറ്റില്‍ തുറന്ന ഗോളവസരം ലഭിച്ച അഭിഷേകിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ഡൊമിനിക് ഡിക്സന്റെ പാഡില്‍ തട്ടി തെറിച്ചു. എട്ടാം മിനിറ്റിൽ ഇന്ത്യയെ ഒന്ന് പേടിപ്പിച്ച് ന്യൂസിലൻഡ് മുന്നിലെത്തി. ഗോള്‍ വീണ ശേഷവും ഒത്തൊരുമയോടെ ഇന്ത്യ മുന്നേറി.

Also Read: പാരിസ് ഒളിംപിക്സ് 2024 ; പുരുഷന്മാരുടെ ഒളിംപിക് ഫുട്ബോളിൽ ഇറാഖിനെതിരെ അർജൻ്റീനയ്ക്ക് 3-1 പോയിന്റിന് ജയം

24ാം മിനിറ്റില്‍ സമനില നേടിയത് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിച്ചതെ ഉള്ളു. 34ാം മിനിറ്റിൽ ഒരു ഗോള്‍ കൂടി നേടി ഇന്ത്യ 2-1ന് മുന്നിലെത്തുകയും ചെയ്തു. 53ാം മിനിറ്റില്‍ ന്യൂസിലന്‍ഡ് ഒരു ഗോള്‍ കൂടി നേടി 2-2ന് തുല്യത പാലിച്ചു.

59ാം മിനിറ്റിൽ വിജയഗോൾ നേടി വ്യക്തമായ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ഷൂട്ടിങ്, ബാഡ്മിന്റണ്‍, തുഴച്ചില്‍, ടേബിള്‍ ടെന്നീസ്, ബോക്സിങ്, നീന്തല്‍, അമ്പെയ്ത്ത് എന്നിവയില്‍ ഇന്ന് ഇന്ത്യൻ അത്‌ലറ്റുകൾ മാറ്റുരയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News