ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലിലേക്ക്. ഇന്ത്യയുടെ 397 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 48.5 ഓവറില്‍ 327 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. ഷമിയുടെ 7 വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ബാറ്റിങ്ങില്‍ കിവീസിന് 30 റണ്‍സെടുക്കുന്നതിനിടെ ഷമി ഡെവോണ്‍ കോണ്‍വെയെ പുറത്താക്കി. പിന്നീട് 22 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയെയും ഷമി തന്നെ പുറത്താക്കി
തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലും ചേര്‍ന്ന് കിവീസിനെ കരകയറ്റി ഇരുവരും ടീമിനെ 220 എന്ന മെച്ചപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു. പിന്നീടെത്തിയ ടോം ലാഥത്തിന് അക്കൗണ്ട് തുറക്കാനാകാതെ മടങ്ങി. എന്നാല്‍ മറുവശത്ത് ഡാരല്‍ മിച്ചല്‍ സെഞ്ച്വറി ഇന്നിങ്സോടെ നില ഉറപ്പിച്ചത് വിജയ പ്രതീക്ഷ നല്‍കിയിരുന്നു.
Also Read: ഷാന്‍ മസൂദും ഷഹീൻ അഫ്രീദിയും; പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 29 പന്തില്‍ 47 റണ്‍സ് നേടിയ രോഹിത് ശര്‍മ ഇന്ത്യന്‍ സ്‌കോര്‍ 71 ല്‍ നില്‍ക്കെയാണ് മടങ്ങിയത്. ഒമ്പതാം ഓവറില്‍ സൗത്തിയുടെ പന്തില്‍ വില്യംസണ് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. നാല് സിക്സുകളും നാല് ഫോറുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
രോഹിത് പുറത്തായതിന് ശേഷം ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ സ്‌കോറിങ് വേഗം കൂട്ടി. എന്നാല്‍ അര്‍ധഞ്ച്വെറിയും കടന്ന് കുതിച്ച ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശീയ താരത്തിന് പേശീവലിവ് കാരണം മൈതാനത്തിന് പുറത്ത് പോകേണ്ടിവന്നു. ഏകദിന കരിയറിലെ 13-ാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് ഗില്‍ മടങ്ങിയത്. 65 പന്തില്‍ 75 റണ്‍സ് നേടിയ ഗില്ലിന്റെ ഇന്നിങ്സില്‍ എട്ട് ഫോറും രണ്ട് സിക്സുമാണ് ഉണ്ടായിരുന്നത്.
Also Read: റൺ ഔട്ടാക്കി; ക്രിക്കറ്റ് മത്സരത്തിനിടെ അടിയോടടി
ക്രീസിലെത്തില്‍ കൊഹ്‌ലി സച്ചിന്റെ 49 സെഞ്ച്വറികളെന്ന റെക്കോര്‍ഡും മറിടന്നു. മത്സരത്തില്‍ 108 പന്തുകളില്‍ 106 റണ്‍സ് നേടിയ കൊഹ് ലിയുടെ ഇന്നിങ്‌സ് ഒമ്പത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു. 44ാമത്തെ ഓവറില്‍ സൗത്തിയുടെ ഓവറില്‍ കോണ്‍വെയ്ക്ക് ക്യാച്ച് നല്‍കിയാന് താരം മടങ്ങുന്നത്.
67 പന്തില്‍ സെഞ്ച്വറി തികച്ച് ശ്രേയാസ് അയ്യരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 20 പന്തില്‍ 39 റണ്‍സ് നേടി കെ എല്‍ രാഹുല്‍ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here