ഏക ദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ ഏട്ട് വിക്കറ്റിന് മലർത്തിയടിച്ച്‌ ഇന്ത്യ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റിലും ബോളിലും തിളങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ദക്ഷിണാഫ്രിക്കയുടെ 27.3 ഓവറിലെ 117 റൺസ് എന്ന വിജയലക്ഷ്യം 16.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ബാറ്റിലും ബോളിലും ഒരുപോലെ മികവ് തെളിച്ചാണ് ഇന്ത്യ വിജയിച്ചത്.

ALSO READ: വനിതാ ഏഷ്യാ കപ്പ് ടി20 കിരീടം തിരിച്ചു പിടിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്ക ഉയർത്തിയ 117 റൺസ് എന്ന സ്കോറിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയുടെ ഓപ്പണർ ഋതുരാജ്‌ ഗെയ്‌ക്‌വാദ് 5 റൺസിൽ ഔട്ട് ആയി. പിന്നാലെ ക്രീസിലെത്തിയ 54 റൺസ് ശ്രേയസ്‌ അയ്യരും 55 റൺസ് സായ്‌ സുദർശനും അർധ സെഞ്ചുറിയുമായി ടീമിനെ മുന്നോട്ട് നയിച്ചു. തുടർച്ചയായി ഫോറും സിക്സും പായിച്ച് അർധ സെഞ്ചുറി നേടിയ ശ്രേയസ്‌ അയ്യർ ടീം സ്കോർ 111ലെത്തിച്ചാണ് പുറത്തായത്.

അഞ്ചുവിക്കറ്റുമായി അർഷ്ദീപ് സിങ്ങും നാല് വിക്കറ്റുമായി ആവേശ് ഖാനും നിറഞ്ഞാടിയപ്പോൾ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ പിഴച്ചു.

ALSO READ: വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫിയാണോ ലക്ഷ്യം; കുറഞ്ഞ ചിലവിൽ കാനണിന്റെ സൂം ലെൻസ്

തിളങ്ങി നിന്ന ആൻഡിലെ ഹെഫ്‌ളുക്വായോ പത്താം ഓവറിൽ അർഷ്ദീപ് സിങ്ങിന് മുന്നിൽ പെട്ടതോടെ ദക്ഷിണാഫ്രിക്ക പൂർണ്ണമായും തകർന്നു. ഹെഫ്‌ളുക്വായോ 49 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 33 റൺസ് നേടി. ടീമിന്റെ ടോപ് സ്കോറർ ആയ ഹെഫ്‌ളുക്വായോയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News