രത്തന്‍ ടാറ്റക്ക് വിട നല്‍കി രാജ്യം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

ratan-tata-cremation

വ്യവസായ അതികായന്‍ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി രാജ്യം. പാഴ്‌സി ആചാര പ്രകാരം മോസസ് റോഡിലുള്ള വര്‍ളി പൊതുശ്മശാനത്തില്‍ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. ദക്ഷിണ മുംബൈയില്‍ നരിമാന്‍ പോയിന്റിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിലായിരുന്നു പൊതുദര്‍ശനം.

Also Read: ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും പൊതുരംഗത്ത് പ്രത്യക്ഷപ്പെടാറില്ല; മൊബൈല്‍ ഫോണ്‍ പോലുമില്ലാതെ രത്തന്‍ ടാറ്റയുടെ ഈ സഹോദരന്‍

ആയിരങ്ങള്‍ ഇവിടെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും കേന്ദ്രമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ പ്രമുഖര്‍രുമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.

മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. രക്തസമ്മര്‍ദം കുറഞ്ഞ് അവശനായ രത്തന്‍ ടാറ്റയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News