‘അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും’, ‘ഇന്ത്യ’ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന്

ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന്. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കലാകും ഓൺ ലൈനായി നടക്കുന്ന യോഗത്തിന്റെ പ്രഥമ പരിഗണന. സഖ്യത്തിന്റെ കൺവീനറുടെ കാര്യത്തിൽ നിർണായക തീരുമാനം ഇന്ന് ഉണ്ടാകും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ പാർട്ടികൾ തമ്മിൽ പൂർത്തിയാക്കിയിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണ ഉണ്ടായേക്കുമെന്നാണ് സൂചന.

ALSO READ: ‘മഞ്ഞിൽ വലഞ്ഞ് ദില്ലി’, കാഴ്ച പരിധി പൂജ്യമായെന്ന് വിലയിരുത്തൽ; എന്ന് തീരും ഈ ദുരിതം?

പശ്ചിമ ബംഗാളിലെ സീറ്റ് വിഭജനത്തെ തുടർന്ന് ഉണ്ടായ തർക്കത്തിൽ മമത ബാനർജി അസ്വസ്ഥതയാണ്. ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറാകട്ടെ മുന്നണി കൺവീനർ പദവി ലക്ഷ്യമിട്ടാണ് മുന്നോട്ട് പോകുന്നത്. സഖ്യത്തെ മുന്നോട്ട് കൊണ്ടു പോകാൻ കോൺഗ്രസ് ഒന്നും ചെയ്യുന്നില്ല എന്നാണ് ജെഡിയു വിമർശനം. ഇന്ത്യ സഖ്യത്തിൽ പലയിടത്തും അസ്വാരസ്യങ്ങൾ തുടരുന്നതിന് ഇടയിലാണ് രാവിലെ 11:30 ന് ഓൺലൈനായി യോഗം ചേരുക രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സഖ്യത്തിലെ പാർട്ടികളുടെ പ്രാതിനിധ്യം കോൺഗ്രസ് അഭ്യർത്ഥിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News