ഫലപ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ച് എന്‍ഡിഎയും ഇന്ത്യാ സഖ്യവും. ദില്ലിയില്‍ ഇരു മുന്നണികളും നാളെ യോഗം ചേരും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്ത്യാ സഖ്യ മുന്നണി നേതാക്കള്‍ തീരുമാനമെടുക്കുമെന്ന് രാഹുല്‍ഗാന്ധി. ഇത് ജനാധിപത്യത്തിന്റെയും ജനങ്ങളുടെയും വിജയമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രതികരിച്ചു.
Also Read; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കി കുതിച്ച് കയറി ഇന്ത്യ സഖ്യം
ആര്‍ക്കും വ്യക്തമായ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന് ചര്‍ച്ചകളും തന്ത്രങ്ങളും മെനയുകയാണ് മുന്നണികള്‍. എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷം തൊട്ടെങ്കിലും ദില്ലിയിലെ ബിജെപി ആസ്ഥാനത്തെ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടുണ്ടായില്ല. ഒപ്പമുളള മുന്നണികള്‍ മറുകണ്ടം പോകുമോയെന്ന ആശങ്കയില്‍ നിതീഷ് കുമാര്‍ അടക്കമുളള സഖ്യകക്ഷികളുമായി അമിത് ഷായും ജെ പി നദ്ദയും നിരന്തരം ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം എഐസിസി ആസ്ഥാനം ഉത്സവ ലഹരിയിലായിരുന്നു. പ്രവര്‍ത്തകര്‍ മധുരം വിളമ്പിയും കൊട്ടും താളവുമായി കോണ്‍ഗ്രസ് ഓഫീസില്‍ ഒത്തുകൂടി.
ഇത് ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. മന്ത്രിസഭാ രൂപീകരണത്തിന് ജെഡിയുവും തെലുങ്കുദേശം പാര്‍ട്ടിയുമായുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇന്ത്യ മുന്നണി സഖ്യം തീരുമാനം എടുക്കുമെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ മറുപടി.
ഘടകക്ഷികളെ പിടിച്ചുനിര്‍ത്താന്‍ എന്‍ഡിഎയും മന്ത്രിസഭാ രൂപീകരണ തന്ത്രങ്ങള്‍ മെനയാന്‍ ഇന്ത്യാ സഖ്യവും ചര്‍ച്ചകള്‍ ആരംഭിച്ചതോടെ രാജ്യതലസ്ഥാനം മറ്റൊരു രാഷ്ട്രീയപോരാട്ടത്തിന് ചൂടുപിടിച്ചുകഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here