ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ സഖ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ കേന്ദ്രം ലക്ഷ്യം വയ്ക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമാദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇന്ത്യ സഖ്യം വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ALSO READ: കേരള പൊലീസിന്റെ വേനലവധി പരിശീലനക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍
വ്യാഴാഴ്ച രാത്രിയാണ് ഇഡി കെജ്‌രിവാളിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തത്. ദില്ലി മദ്യനയ അഴിമതി കേസില്‍ നടക്കുന്ന പ്രമുഖനായ വ്യക്തിയുടെ ആദ്യ അറസ്റ്റാണിത്. തനിക്ക് എതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ച കെജ്‌രിവാള്‍ ബിജെപിയാണ് എല്ലാത്തിനും പിന്നിലെന്ന് ആരോപിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചരണത്തില്‍ നിന്നും ആംആദ്മി പാര്‍ട്ടി നേതാവിനെ ഒഴിവാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പ്രതിപക്ഷവും ആരോപിക്കുന്നുണ്ട്.
ALSO READ: ബൈക്കുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം; ഒരാള്‍ മരിച്ചു
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെയുള്ള സംഘടിതമായ നീക്കമാണമെന്ന് ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here