അവിശ്വാസ പ്രമേയത്തിന് രണ്ടാഴ്ച മുമ്പ്, അതായത് പതിനാല് ദിവങ്ങള്‍ക്ക് മുമ്പ് നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിച്ചില്ലെന്നും ജഗ്ദീപ് ധന്‍കറിന്റെ പേര് ശരിയായി എഴുതിയില്ലെന്നും കാണിച്ച് പ്രതിപക്ഷം രാജ്യസഭാ അധ്യക്ഷനെതിരെ നല്‍കിയ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി ചെര്‍മാന്‍ ഹരിവംശ് തള്ളി.
ALSO READ: അംബേദ്കറെ അപമാനിക്കുന്നത് ഇന്ത്യയെയും ഭരണഘടനയെയും അവഹേളിക്കുന്നതെന്ന് എഎ റഹിം എംപി
ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടങ്ങാനായി രാജ്യസഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്. ഇന്ത്യാ സഖ്യമാണ് ധന്‍കറിന്റേത് പക്ഷപാതപരമായ സഭാ നടപടികളാണെന്ന് ആരോപിച്ച് നീക്കം നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും നസീര്‍ ഹുസൈനുമാണ് പ്രമേയം അവതരിപ്പിച്ചത്.
അറുപത് പ്രതിപക്ഷ അംഗങ്ങള്‍ ഒപ്പിട്ട പ്രമേയമാണ് തള്ളിയത്. പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്ന് തുടര്‍ച്ചയായി സഭ നിര്‍ത്തിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ പ്രമേയവുമായി രംഗത്തെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here