തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പല്‍ ചെങ്കടലില്‍ ഹൈജാക്ക് ചെയ്ത് യമനിലെ ഹൂതി വിമതര്‍. വിവിധ രാജ്യങ്ങളിലെ 25ഓളം പൗരന്മാര്‍ കപ്പലിലുണ്ടെന്നാണ് വിവരം. അതേ തങ്ങള്‍ ഇസ്രയേല്‍ കപ്പലാണ് തട്ടിയെടുത്തതെന്നാണ് ഹൂതിതള്‍ അറിയിച്ചത്. ഇത് ഇസ്രയേല്‍ നിഷേധിച്ചിട്ടുണ്ട്. അതേസമയം ഗ്യാലക്‌സി ലീഡര്‍ എന്ന കപ്പലില്‍ ഇന്ത്യക്കാരാരുമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഒരു ജപ്പാന്‍ കമ്പനിയാണ് ഇപ്പോള്‍ ഉപയോഗിച്ച് വരുന്നത്. ഉക്രൈയ്ന്‍, ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലുള്ളത്.
ALSO READ:എന്നെ അവർ വിളിച്ചില്ല, മറന്നതാകാം; ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് കപിൽ ദേവ്
ബഹാമന്‍ പതാകയുമായി ബ്രീട്ടീഷ് കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിന്റെ പകുതി അവകാശം ഇസ്രായേലി ടൈക്കൂണ്‍ അബ്രഹാം ഉങ്കാറിനുണ്ടെന്നും വിവരമുണ്ട്. ഒരു ജപ്പാനീസ് കമ്പനിക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് ഈ കപ്പല്‍.
ALSO READ: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കരികിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ പുതിയ മാർഗം
ഇസ്രായേലിനു മുന്നറിയിപ്പുമായി ഹൂതികള്‍ രംഗത്തെത്തിയിരുന്നു. മുഴുവന്‍ ഇസ്രായേല്‍ കപ്പലുകളും ആക്രമിക്കുമെന്ന് യമനിലെ ഹൂതി വിഭാഗത്തിന്റെ വക്താവ് യഹ്യ സരീഅ മുന്നറിയിപ്പ് നല്‍കയത്ി. ഹൂതി ടെലഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു ഭീഷണി.
ALSO READ: നവകേരള സദസ് ഇന്ന് കണ്ണൂരിൽ
ഇസ്രായേല്‍ ഉടമസ്ഥതയിലുള്ളതോ ഇസ്രായേന്‍ നേരിട്ട് നടത്തുന്നതോ ആയ കപ്പിനുനേരെ ആക്രമണമുണ്ടാകും. ഇസ്രായേല്‍ പതാക വച്ച കപ്പലുകളെയും വെറുതെവിടില്ലെന്നും മുന്നറിയിപ്പുണ്ട്. ഈ കപ്പലുകളില്‍ ജോലി ചെയ്യുന്ന പൗരന്മാരെ ഒഴിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഹൂതി വക്താവ് ആഹ്വനവും നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here