പോര് കനക്കുന്നു; കാനഡയിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍

നിജ്ജര്‍ കൊലപാതക അന്വേഷണത്തില്‍ ഇന്ത്യ- കാനഡ പോര് രൂക്ഷമാകുന്നു. നയതന്ത്ര പ്രതിനിധികളെ ഇരുരാജ്യങ്ങളും പരസ്പരം പുറത്താക്കി. നയതന്ത്ര തര്‍ക്കം അതിരു കടന്നതോടെ കാനഡയിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍.

ALSO READ:  ലൈംഗികാതിക്രമക്കേസ്: നടന്‍ ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ അടക്കം നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചു വിളിച്ചിരുന്നു. എ ന്നാല്‍ ഇവരെ പുറത്താക്കിയെന്നും ഉടന്‍ രാജ്യം വിടണമെന്നുമായിരുന്നു കനേഡിയന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ആക്ടിംഗ് കനേഡിയന്‍ ഹൈ കമ്മീഷണര്‍ അടക്കം ആറുപേരെ പുറത്താക്കി ഇന്ത്യ മറുപടി നല്‍കിയത് . ഒക്ടോബര്‍ 19ന് രാജ്യം വിടണമെന്നും വിദേശകാര്യമന്ത്രാലയം അന്ത്യശാസനം നല്‍കി.

ALSO READ: ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

2023ല്‍ നടന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ഇന്ത്യ -കാനഡ നയതന്ത്ര ബന്ധം വഷളാവുന്നത്. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണായ സഞ്ജയ് വര്‍മ അന്വേഷണത്തിന്റെ പരിധിയിലാണെന്ന് കാനഡ അറിയിച്ചതാണ് ഇത്തവണ ഇന്ത്യയെ പ്രകോപിപ്പിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികള്‍ക്ക് കീഴടങ്ങിയെന്നും ഇന്ത്യ രൂക്ഷമായി വിമശിച്ചിരുന്നു. അതേസമയം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം കാനഡയിലുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് കാനഡയില്‍ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here