77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം, ബ്രിട്ടീഷ് അധിനിവേശത്തിന് മുൻപിൽ മുട്ടുമടക്കാത്ത ഇന്ത്യ

77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. ദില്ലി ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കമാകും. ദേശീയ പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. മെയ്‌തേയ്, കുക്കി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് സാധ്യതയുള്ളത് കൊണ്ട് തന്നെ രാജ്യ തലസ്ഥാനമായ ദില്ലിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ALSO READ: കുവൈത്തില്‍ നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തു

തിരുവന്തപുരത്ത് 9 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനത്തെ ആഘോഷങ്ങൾക്ക് തുടക്കമാകും. ചരിത്രത്തിന്റെ ഏടുകളിൽ തോറ്റുകൊടുക്കാത്ത ഒരു ജനതയുടെ അടയാളങ്ങൾ കൂടിയാണ് ഇന്നേദിവസം ഓർമ്മിക്കപ്പെടുന്നത്. അടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുൻപിലേക്ക് ഇന്ത്യൻ ജനത നടത്തിയ സാഹസികമായ പോരാട്ടങ്ങളുടെ അറ്റമില്ലാത്ത സമരങ്ങളും, സമരസപ്പെടാത്ത മനുഷ്യരുടെ സ്മരണകളും ഇന്നേദിവസം ഓർമ്മിക്കപ്പെടും.

ALSO READ: കുവൈത്തില്‍ നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News