സ്വാതന്ത്ര്യസമരകാലത്ത് ദേശീയവാദികളുടെ കേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായ ലണ്ടനിലെ ഇന്ത്യ ക്ലബ് അടച്ചുപൂട്ടുന്നു. നീണ്ട നിയമപോരാട്ടം പരാജയപ്പെട്ട സാഹചര്യത്തിലാണ് അടച്ചുപൂട്ടൽ. സെപ്‌തംബർ 17 വരെ മാത്രമേ ക്ലബ് പൊതുജനങ്ങൾക്കായി തുറന്ന് പ്രവർത്തിക്കൂവെന്ന് ഉടമകളായ യാദ്ഗർ മാർക്കറും മകൾ ഫിറോസയും അറിയിച്ചു.
കൂടുതൽ ആധുനികവൽക്കരിച്ച ഹോട്ടൽ നിർമിക്കാൻ ക്ലബിന് ഭൂവുടമകൾ നോട്ടീസ് നൽകിയിരുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് കെട്ടിടം പൊളിക്കാനുള്ള ശ്രമം നടന്നെങ്കിലും നിയമപോരാട്ടത്തിലൂടെ തടയുകയായിരുന്നു.
also read; പാലും മുട്ടയും ഒരുമിച്ചു കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക
‘സേവ് ഇന്ത്യ ക്ലബ്’ ക്യാമ്പയിനിലൂടെ ക്ലബ് നിലനിർത്താനുള്ള ശ്രമം നടത്തിവരുന്നതിനിടെയാണ് പൂട്ടുവീണത്. ബ്രിട്ടനിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രചാരണം നടത്തിയ ഇന്ത്യ ലീഗ് നേതാക്കള്‍ക്ക് ക്ലബ്ബുമായി അടുത്തബന്ധമുണ്ടായിരുന്നു. യുകെയിലെ ആദ്യത്തെ ഇന്ത്യൻ ഹൈക്കമീഷണറായ കൃഷ്ണ മേനോൻ ഉൾപ്പെടെയുള്ളവർ സ്ഥാപക അംഗങ്ങളാണ്.
also read; ജി 20 ഉച്ചകോടി; സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ ദില്ലിയിൽ പൊതു അവധി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here