ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ആക്രമണം: അപലപിച്ച് ഇന്ത്യ

GERMANY

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരവും വിവേകശൂന്യവുമായ ആക്രമണത്തെ അപലപിക്കുന്നുവെന്നും ഇരകൾക്കൊപ്പം ചേർന്നു നിൽക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

വെള്ളിയാഴ്ചയാണ് കിഴക്കൻ ജർമൻ പട്ടണമായ മാഗ്‌ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ കാർ ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം ഉണ്ടായത്.
ആക്രമണത്തിൽ ഒൻപത് വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഏഴ് ഇന്ത്യക്കാർ ഉൾപ്പടെ ഇരുന്നൂറിലധികം പേർക്കാണ് അപകടത്തിൽ പരുക്ക് പറ്റിയത്.

ALSO READ; റഷ്യയിൽ ‘വേൾഡ് ട്രേഡ് സെൻ്റർ’ മോഡൽ ആക്രമണം, ബഹുനില കെട്ടിടത്തിൽ ഇടിച്ചുകയറിയത് ഡ്രോണുകൾ- വിമാന സർവീസുകൾ റദ്ദാക്കി

സംഭവത്തിൽ സൗദി അറേബ്യക്കാരനായ തലേബ് എ എന്ന അൻപതുകാരനെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാൾ തീവ്ര വലതുപക്ഷക്കാരൻ ആണെന്നാണ് വിവരം.ഇയാളുടെ എക്സിലെ പോസ്റ്റുകളിൽ ആൾട്ടർനേറ്റീവ് ഫോർ ജർമനി അടക്കമുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾക്കുമുള്ള പിന്തുണ വെളിപ്പെടുത്തുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇസ്‌ലാം വിരുദ്ധത വ്യക്തമാക്കുന്ന പോസ്റ്റുകളും സൗദി അഭയാർഥികളെ കൈകാര്യം ചെയ്യുന്നതിലുള്ള ജർമനിയുടെ സമീപനത്തെ വിമർശിക്കുന്ന കുറിപ്പുകളും ഇദ്ദേഹം എക്സിൽ പങ്കുവച്ചിട്ടുണ്ട്.

അക്രമിയുടെ ലക്ഷ്യം സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.സംഭവം ഭീകരാക്രമണം ആണോയെന്ന് പ്രാദേശിക ഭരണകൂടം സംശയം ഉന്നയിച്ചിരുന്നു. എന്നാൽ അക്രമി ഒറ്റക്കാണെന്നും ന​ഗരത്തിൽ കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News